പത്ത് രാജ്യങ്ങളിൽ നൂറ് കേന്ദ്രങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ട് കെ കെ ടി എം സീഡ്സ് പരിസ്ഥിതി ദിനം ആചരിച്ചു.


 

പരിസ്ഥിതി ദിനാചരണം കോളേജ് പ്രിൻസിപ്പൾ ഡോ : നസി. ഇ . എ ഉൽഘാടനം ചെയ്തു.

കൊടുങ്ങല്ലൂര്‍: കെ കെ ടി എം കോളേജിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ കെ ടി എം സീഡ്സ് ജീവശ്വാസമേകാൻ ആയിരം തണൽ മരങ്ങൾ എന്ന സന്ദേശം ഉയർത്തി പിടിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 100 കേന്ദ്രങ്ങളിലായി 1000 വൃക്ഷ തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു .

പരിസ്ഥിതി ദിനാചരണം കോളേജ് പ്രിൻസിപ്പൾ ഡോ . നസി. ഇ . എ ഉൽഘാടനം ചെയ്തു . മുൻ പ്രിൻ സിപ്പാൾ മാരായിരുന്ന ഡോ .ദേവകി നന്ദനൻ, ഡോ .അനിത ഐ , പൂർവ്വ അധ്യാപിക പ്രൊഫ. പത്മാ ദേവി ,സുവോളജി ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ .ഷാജി , സീഡ്സ് പ്രസിഡൻ്റ് ഡോ . സുമതി അച്ചുതൻ, പി .ടി .എ . പ്രസിഡൻ്റ് ടി .എ നൗഷാദ് , അഡ്വക്കേറ്റ് വി .എ .റംലത്ത് , എ .പി . മുരളീ ധരൻ ,രാജീവ് മുല്ലപ്പള്ളി, ഹരിദാസ് ഗോപുര , ആര്യ നായർ ,യു .കെ .വിശ്വനാഥൻ , ഡോ .ഡെയിൻ ആൻ്റണി , ചന്ദ്രൻ യു .കെ, മധുസൂദനൻ, അഡ്വ. ഭാനുപ്രകാശ് , സുധീഷ് വി .ആർ, ചിത്ര ലാൽ ,വിനോദ്, റിട്ടയേർഡ് ഫോറസ്റ്റ് ഓഫീസർ ഡോ. ജയ്സൺ, എൻ .എസ്.എസ് . പ്രോഗ്രാം ഓഫീസർ ഷാനി എൻ .എസ് . തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു


Read Previous

ഓൺലൈൻ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി.

Read Next

കെ.സുധാകരന്‍ കോണ്‍ഗ്രസ്‌ അമരത്ത്, തീരുമാനം ഹൈക്കമാൻഡ് അറിയിച്ചു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും, കഴിവുള്ളവരെ നേത്രുത്വത്തിലേക്ക് കൊണ്ടുവരും കെ.സുധാകരന്‍റെ ആദ്യ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular