ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: സമകാലീന ഇന്ത്യന്‍ രാഷ്ട്രിയം ചര്‍ച്ച ചെയ്ത് ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ജനവിധിയും ഭരണഘടനയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിൾ ടോക്ക് ചൂടേറിയ ചര്‍ച്ചക്കും ഇഴകീറിയുള്ള രാഷ്ട്രിയ വിലയിരുത്തലിനും വേദിയായി മാറി
.
ഇന്ത്യയുടെ ജീവശ്വാസവും ബഹുസ്വരതയുടെ രാഷ്ട്രീയ പ്രമാണവുമാണ് ഇന്ത്യൻ ഭരണഘടന. രാഷ്ട്രം നിലനിൽക്കുന്നിടത്തോളം കാലം ഒരു വർഗീയ ഫാസിസത്തിനും ഭരണഘടന ഇല്ലായ്മ ചെയ്യാനോ മറ്റു ഹിഡൻ അജണ്ട നടപ്പാക്കാനോ കഴിയില്ല. മതേതരത്വവും ഫെഡറലിസവും ഇത്രമേല്‍ വെല്ലുവിളിക്കപ്പെട്ട മറ്റൊരു കാലഘട്ടം രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മതത്തിന്റെപേരിലുള്ള വിഭജനം ഭരണകൂടത്തിന്റെ രാഷ്ട്രീയായുധവും തിരഞ്ഞെടുപ്പു തന്ത്രവുമായിത്തീര്‍ന്നിരിക്കുന്നതായും. വെറുപ്പി ന്റെ പ്രത്യയശാസ്ത്രം തിരഞ്ഞെടുപ്പുകളെപ്പോലും ആഴത്തില്‍ സ്വാധീനിച്ചത് തടയാന്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ഒരു പരിധിവരെ സാധിച്ചതായും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപെട്ടു.
മോദിയുടെ അബ് കീ ബാർ ചാർ സൗ പാർ ഒരു പ്രത്യേക രാഷ്ട്രീയ വിഭ്രാന്തിയായിരു ന്നെന്നും ഏത് നിമിഷവും മറിയുന്ന കസേര പിടിച്ചു നിർത്താനാണ് രാഷ്ട്രത്തിന്റെ ബഡ്ജറ്റ് ഉപയാഗപ്പെടുത്തിയതെന്നും ചർച്ചയിൽ വിമർശനമുയർന്നു. ജനാധിപത്യവും ഭരണഘടനാമൂല്ല്യങ്ങളും ഉയർത്തിപ്പിടിക്കാൻ എല്ലാവരും മുന്നോട്ട് വരണം. തൃശ്ശൂരിലെ വിജയവും സംസ്ഥാനത്തെ പല അസംബ്ലിമണ്ഡലങ്ങളിലും ബി ജെ പിയുടെ മുന്നോട്ടു ള്ള വരവും ഇരുമുന്നണികളും ആഴത്തില്‍ പഠിക്കണം തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും നിര്‍ദേശമുണര്‍ന്നു., സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറുപടി നല്‍കി
ചര്‍ച്ചയില്‍ വിവിധ രാഷ്ട്രിയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഡ്വ : എൽ കെ അജിത്ത് (ഒ ഐ സി സി ), ഷാജി റസാഖ് ( കേളി ), ഷാഫി ചിറ്റത്തുപാറ ( കെ എം സി സി ), സുധീർ കുമ്മിള്‍ ( നവോദയ ), ഇല്യാസ് പാണ്ടിക്കാട് ( ആവാസ് ), വിനോദ് ( ന്യൂ ഏജ് ) സലീം പള്ളിയിൽ (രാഷ്ട്രീയ നിരീക്ഷകന്‍) തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. റിയാദ് ഡിപാലസ് സബര്‍മതിയില്‍ നടന്ന ചര്‍ച്ചാസംഗമത്തില്‍ മാധ്യമ പ്രവർത്തകന്‍ ജയൻ കൊടുങ്ങല്ലൂര്‍ മോഡറേറ്റര്‍ ആയിരുന്നു
ജില്ലാ പ്രസിഡന്റ് തൽഹത്ത് ഹനീഫ ആദ്യക്ഷത വഹിച്ച യോഗം. സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് സജീര്‍ പൂന്തുറ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അൻസായി ഷൗക്കത്ത് സ്വാഗതവും, രാജേഷ് ഉണ്ണിയാട്ടില്‍ നന്ദിയും പറഞ്ഞു. നാസര്‍ വലപ്പാട്, യഹിയ കൊടുങ്ങല്ലൂര്‍, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, കരീം കൊടുവള്ളി, മൊയ്തീന്‍, ജില്ലാ പ്രസിഡണ്ട്‌മാരായ മാത്യൂസ്, ഷഫീക്ക് പുരകുന്നില്‍, കെ കെ തോമസ്, മജു സിവില്‍സ്റ്റേഷന്‍ തുടങ്ങി ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാകമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക സാക്ഷ്യം വഹിച്ചു.
പരിപാടികള്‍ക്ക് ഇബ്രാഹിം, ഷാനവാസ് പുന്നിലത്ത്, ലോറന്‍സ് അറക്കല്‍, വല്ലി ജോസ്, മുസ്തഫ പുന്നിലത്ത്, നേവല്‍ ഗുരുവായൂര്‍, ഷംസു, മജീദ്, ജോസ്, അബ്ദുല്‍ ഗഫൂര്‍, ജോയ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.