Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി പ്രവാസലോകം : റിയാദ് ഒഐസിസിയുടെ റിപ്പബ്ലിക് ദിന ആഘോഷവും; രക്തദാന ക്യാമ്പും, നാലാമത് നോര്‍ക്ക ഹെല്പ് ഡസ്ക് തുടക്കവും ഇന്ന്


റിയാദ് : ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ 75-)0 വാർഷികം സമുചിതമായി ആഘോഷിക്കാൻ ഒരുങ്ങി പ്രവാസ ലോകം റിയാദ് ഇന്ത്യന്‍ എംബസിയില്‍ രാവിലെ ഒമ്പതരക്ക് അംബാസിഡര്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാക്കും, ജിദ്ദ കോണ്‍സുലെറ്റിലും ആഘോഷ പരിപാടികള്‍ നടക്കും വിവിധ സംഘടനകള്‍ ചര്‍ച്ചാസദസ്സുകള്‍ ആഘോഷ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് റിയാദ് ഒഐസിസി .വിവിധ പരിപാടികളാണ് അന്നേ സംഘടിപ്പിച്ചിരിക്കുന്നത്

ആഘോഷത്തിന്‍റെ ഭാഗമായി ജനുവരി 26 ന് വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും പ്രസംഗ മത്സരം , ക്വിസ് ചോദ്യോത്തര മത്സരം, ചടങ്ങിന്‍റെ പ്രത്യേകതയാണ് മലസരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി സ്വര്‍ണ്ണ നാണയങ്ങളാണ് സമ്മാനമായി നല്‍കുന്നത് ദേശഭക്തി ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍, സാംസ്‌കാരിക സമ്മേളനം എന്നിവ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാലു കുട്ടന്‍ , കണ്‍വീനര്‍ നിഷാദ് ആലംകോട്, കോര്‍ഡിനെറ്റര്‍ ഫൈസല്‍ ബഹസന്‍ എന്നിവര്‍ അറിയിച്ചു

26 വെള്ളി രാവിലെ 8 മണിമുതൽ രണ്ടു മണിവരെ ഒഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംഗ് സഊദ് മെഡിക്കൽ സിറ്റി ( ശുമൈസി ഹോസ്പിറ്റൽ ) യിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് , റിപ്പബ്ലിക് ദിനാഘോഷം കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്യും . ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് , ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ, ജീവ കാരുണ്യ കൺവീനർ സിജോ ജോസഫ്, സെൻട്രൽ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അലി അൽ സനയാദി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകും .

വൈകീട്ട് മൂന്ന് മുതല്‍ ആറു വരെ നാലാമത് ഒ ഐ സി സി-നോര്‍ക്ക് ഹെല്പ് ഡസ്ക് നടത്തുന്ന പരിപാടിക്ക് തുടക്കം കുറിക്കും എല്ലാ വെള്ളിയാഴ്ചകളിലും ബത്തയിലെ ഡി പാലസിലുള്ള ഒ ഐ സി സി ഓഫീസില്‍ നോര്‍ക്കയുടെ സേവനം പ്രവാസികള്‍ക്ക് ലഭ്യമാകും എല്ലാവരും ഈ സേവനം ഉപയോഗപെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു


Read Previous

സൗദിയില്‍ ഇനി മദ്യം വിളമ്പും! ചരിത്ര തീരുമാനം ഉപാധികളോടെ

Read Next

റിയാദ് ഇന്ത്യന്‍ എംബസ്സി 75-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »