ന്യൂഡൽഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലി ക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യ. യാത്ര ചെയ്യുന്നവര്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും വിദേശ കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. മേഖലയിൽ സംഘർഷം രൂക്ഷമായതി നിടെ ഇറാനും ഇസ്രയേലും വ്യോമപാത തുറന്ന് കൊടുത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

‘മേഖലയിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇറാനും ഇസ്രയേലും വ്യോമാതിർത്തി തുറന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ രാജ്യ ങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും ഞങ്ങൾ അറിയിക്കുന്നു.’- ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു,
അതിനിടെ, സംഘർഷാവസ്ഥ ഒഴിവാക്കാനും സംയമനം പാലിക്കാനും അക്രമത്തിൽ നിന്ന് പിന്മാറാനും നയതന്ത്രത്തിന്‍റെ പാതയിലേക്ക് മടങ്ങണമെന്നും ഇന്ത്യ ഇരു രാജ്യങ്ങ ളോടും ആവശ്യപ്പെട്ടു. സിറിയയിലെ ഇറാന്‍ കോൺസുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതോടെയാണ് പ്രദേശം സംഘര്‍ഷ ഭരിതമായത്.