
റിയാദ് : ഫ്രണ്ട്സ് റിയാദ് അണിയിച്ചൊരുക്കുന്ന ഫ്ലൈ ഇന്‍ഡകോ മുഖ്യ പ്രായോചകരാകുന്ന മ്യൂസിക് ഫെസ്റ്റിവല്‍ ലൈവ് സംഗീത നിശ ജനുവരി 12 ന് റിയാദിലെ അല്‍ നവാറസ് ഓഡിറ്റോറിയത്തില്‍ നടക്കും , നാട്ടില്‍ നിന്ന് എത്തുന്ന സിനിമാ പിന്നണി ഗായകരായ വിതുപ്രതാപ് മ സുമി അരവിന്ദ്, കൂടാതെ യുവാക്കളുടെ ഹരമായ ഷിഹാബ് ഷായും പങ്കെടുക്കുന്ന സംഗീത മാമ്മങ്കം റിയാദിലെ സംഗീത പ്രമികള്‍ക്ക് പുതിയ അനുഭവം തീര്‍ക്കും


വൈകീട്ട് എട്ടുമണിക്ക് തുടങ്ങുന്ന സംഗീത വിരുന്നില്‍ ഏഷ്യാനെറ്റ് ഫ്ലോവേഴ്സ് തുടങ്ങി ഒട്ടനവധി ചാനല്‍കളില്‍ നിറഞ്ഞു നിന്ന വയലിനിസ്റ്റ് ഫ്രാന്‍സിസ് സേവിയറും കൂടെ എത്തുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.സൗദിയിലെ എല്ലാ സംഗീത പ്രേമികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു


