ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഇന്‍ (In) എന്ന പുത്തന്‍ സബ് ബ്രാന്‍ഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇന്‍ നോട്ട് 1, ഇന്‍ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണം എന്ന ആഗ്രഹം പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഹിറ്റ് ആണ് മൈക്രോമാക്സിന്റെ പുത്തന്‍ ഫോണുകള്‍. അതെ സമയം തുടക്കം ഗംഭീരമായി എന്നതില്‍ അധികകാലം മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്ന തിരിച്ചറിവില്‍ 5ജി സ്മാര്‍ട്ട് ഫോണുമായി വിപണിയിലെ കൂടുതല്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്സ്.
കമ്ബനിയുടെ സഹസ്ഥാപനായ രാഹുല്‍ ശര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ 5ജി സ്മാര്‍ട്ട് ഫോണുമായി വിപണി പിടിക്കുന്ന സമയമാണിപ്പോള്‍. ഉടന്‍ 5ജി സ്മാര്‍ട്ട് ഫോണുമായി വിപണിയിലെത്താന്‍ ഇതാണ് മൈക്രോ മാക്‌സിനെ പ്രേരിപ്പിക്കുന്നത്. കമ്ബനിയുടെ ബെംഗളൂരുവിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ 5ജി സ്മാര്‍ട്ട് ഫോണുമായി ബന്ധെപെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. അതെ സമയം എപ്പോള്‍ മൈക്രോമാക്‌സ് 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തും എന്ന് രാഹുല്‍ ശര്‍മ്മ പറഞ്ഞിട്ടില്ല. ‘ഉടന്‍’ എന്നാണ് മറുപടി.
6 ജിബി റാമും, മികച്ച ഡിസ്പ്ലേ റിഫ്രഷ് റേറ്റും, ലിക്വിഡ് കൂളിങുമുള്ള ഒരു പുത്തന്‍ സ്മാര്‍ട്ട് ഫോണും മൈക്രോമാക്‌സ് തയ്യാറാക്കുന്നുണ്ട്. ഇത് ഇന്‍ നോട്ട് 1 ഫോണിന്റെ പരിഷ്ക്കരിച്ച പതിപ്പാവില്ല എന്നും പുത്തന്‍ ഫോണ്‍ ആയിക്കും എന്നും രാഹുല്‍ ശര്‍മ്മ പറയുന്നു. 5ജി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കുന്നതോടൊപ്പം വിവിധ മൊബൈല്‍ അക്‌സെസ്സറികളും മൈക്രോമാക്‌സ് ബ്രാന്‍ഡിങ്ങില്‍ ഉടന്‍ വിപണിയിലെത്തും. ട്രൂ വയര്‍ലെസ്സ് സ്റ്റീരിയോ (TWS) ഇയര്‍ബഡ്ഡുകളാണ് ഈ ശ്രേണിയില്‍ ആദ്യം വില്പനക്കെത്തുക. ‘പുതിയ സാങ്കേതികവിദ്യയും വ്യത്യസ്തമായ രൂപകല്‍പ്പനയും മൈക്രോമാക്‌സ് ഇയര്‍ ബെഡിനുണ്ടാവും,’ ശര്‍മ്മ പറഞ്ഞു.