
വയനാട് ലോക്സഭാമണ്ഡലത്തില്‍ പ്രചാരണത്തിനായി വീണ്ടും ദേശീയനേതാക്കളെത്തുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ചൊവ്വാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. 24-ന് പ്രിയങ്കാഗാന്ധി വയനാട്ടില്‍ റോഡ്ഷോ നടത്തും.
എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എത്തും. രാഹുല്‍ഗാന്ധിക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ ദേശീയനേതാക്കളെത്തുന്നത്.