കണ്ണൂര്‍; 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യത, രഹസ്യാന്വേഷണവിഭാഗം; സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി


കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കി.അതിസുരക്ഷാപ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സി.ആര്‍.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി.

കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളില്‍പ്പെടുന്ന ചില നിയമസഭാ മണ്ഡലങ്ങളിലാണ് അതിപ്രശ്‌നസാധ്യതാ ബൂത്തുകളുള്ളത്. കണ്ണൂര്‍ ജില്ലയിലെ 34 ബൂത്തുകള്‍ മാവോവാദിഭീഷണിയും നേരിടുന്നുണ്ട്.

വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തളിപ്പറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, കാസര്‍കോ!ട് മണ്ഡലത്തില്‍പ്പെടുന്ന പയ്യന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പ്രശ്‌നസാധ്യതാ ബൂത്തുകള്‍.

കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് കമ്പനി സി.ആര്‍.പി.എഫും രണ്ട് കമ്പനി ദ്രുതകര്‍മസേനയും ജില്ലയിലെത്തി. ലോക്കല്‍ പോലീസുമായി ചേര്‍ന്ന് ഇവര്‍ റൂട്ട് മാര്‍ച്ച് നടത്തി. കര്‍ണാടക പോലീസിന്റെ മൂന്ന് കമ്പനി പോലീസും സ്ഥലത്തെത്തി.

ദ്രുതകര്‍മസേനയുടെ 831 സേനാംഗങ്ങള്‍ പിലാത്തറയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സായുധപോലീസിന്റെ 91 അംഗസംഘം മാവോവാദി സാന്നിധ്യമേഖലയായ ആറളത്തെത്തി. െഎ.ടി.ബിപി. പോലീസ് കമ്പനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തി.


Read Previous

തൃശ്ശൂർ പൂരം; വൻകിട ഹോട്ടലുകളിൽ പോലീസ്, സൗജന്യമായി മുറിയെടുക്കുന്നു,പരാതി; അന്വേഷിയ്ക്കും

Read Next

രാഹുലിനു വേണ്ടി ദേശീയ നേതാക്കള്‍ വയനാട്ടില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular