കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും അടക്കം 5 പേര്‍ക്കെതിരെ കേസ്


കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയതിന് കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾ പ്പെടെയാണ് വകുപ്പുകൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.

അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.

ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന ഡ്രൈവർ യദുവിന്റെ പരാതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്.


Read Previous

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

Read Next

വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു; സ്ത്രീകളും ഭിന്നശേഷിക്കാരനും അടങ്ങുന്ന കുടുംബവും തെരുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular