മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു


തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ജോസ് കാട്ടൂക്കാരന്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പത്തുമണി മുതല്‍ തൃശൂര്‍ അരണാട്ടുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

തൃശൂര്‍ നഗരസഭയെ കോര്‍പ്പറേഷന്‍ ആയി ഉയര്‍ത്തിയ ശേഷമുള്ള 2000ലെ തെരഞ്ഞെ ടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2000 ഒക്ടോബര്‍ മുതല്‍ 2004 ഏപ്രില്‍ വരെ തൃശൂര്‍ മേയറായി രുന്നു ജോസ് കാട്ടൂക്കാരന്‍. 2000 ഒക്ടോബര്‍ 5നാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റത്. 2004 ഏപ്രില്‍ 3 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് അദ്ദേഹം രാജിവെയ്ക്കുകയായി രുന്നു.


Read Previous

വന്‍ മരങ്ങള്‍ക്കു തണലായി; ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല’; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

Read Next

യുഎസ് സേറ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ സന്ദര്‍ശനം; സൗദി- യുഎസ് ബന്ധം പുതിയ വഴിത്തിരിവിലേക്ക്, ഇസ്രായേല്‍ ഇല്ലെങ്കിലും സുരക്ഷാ പദ്ധതി യാഥാര്‍ത്ഥ്യമാകും,സൗദി അറേബ്യ ചൈനയുടെ ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന വ്യവസ്ഥ, കരാര്‍ ഉടനെയെന്ന് യുഎസ് വ്ക്താവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular