ഒ.ഐ.സി.സി റിയാദ് ഇടുക്കി ജില്ലാകമ്മിറ്റി ഡീൻ കുര്യാക്കോസ് എം.പി.ക്ക് സ്വീകരണം നൽകി


റിയാദ്: ഇടുക്കിയുടെ ജനകീയ എം.പി.അഡ്വ.ഡീൻ കുര്യക്കോസിന് ബത്തയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് ഒ.ഐ.സി.സി. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൗഡോജ്വല സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ ഒ.ഐ.സി.സി ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം ആമുഖപ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള വല്ലാഞ്ചിറ സ്വീകരണ ചടങ്ങ് ഉൽഘാടനം ചെയ്തു.

ഒ.ഐ.സി.സി റിയാദ് ഇടുക്കി ജില്ലാകമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ .അഡ്വ.ഡീൻ കുര്യക്കോസ് എം പി സംസാരിക്കുന്നു

പ്രധാനമന്ത്രിയുടെ അറിവോടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ന്യൂനപക്ഷ സമൂഹത്തെ ക്രൂരമായി പീഡിപ്പിക്കുന്നു. കേരളത്തിൽ പിണറായിയുടെ പാർട്ടിയുടെ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരിങ്കൊടി കാണിച്ചതിൻ്റെ പേരിൽ ക്രൂരമായി തല്ലിച്ചതക്കുകയാണ്. വനിതാ പ്രവർത്തകരെ പോലും അതിക്രൂരമായി മർദ്ദിക്കുന്ന പോലീസിനെയും, ഗൺമാനേയും, ഡി.വൈ.എഫ് ഐ.പ്രവർത്തരെ കയറൂരി വിട്ടിരിക്കുന്നു. വണ്ടിപ്പെരിയാറ്റിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടി തൂക്കിയ ഡി.വൈ.എഫ്.ഐ. നേതാവിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. ഇതാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അവകാശ പ്പെടുന്ന കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് അഡ്വ:ഡീൻ കുര്യാക്കോസ് സൂചിപ്പിച്ചു.

ഒ.ഐ.സി.സി റിയാദ് ഇടുക്കി ജില്ലാകമ്മിറ്റിയുടെ ഓര്‍മ ഫലകം പ്രസിഡണ്ട്‌ ഷാജി മഠത്തിൽ ഡീന്‍ കുര്യാക്കോസ് എം പിക്ക് കൈമാറുന്നു

സലീം കളക്കര, റസാക്ക് പൂക്കോട്ടു പാടം, അസ്ക്കർ കണ്ണൂർ, രഘുനാഥ് പറശ്ശിനിക്കടവ്, ഷാജി സോണ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, അമീർ പട്ടണ ത്ത്,സജീർ പൂന്തുറ,അബ്ദുൽ സലീം അർത്തിയിൽ,സക്കീർ ദാനത്ത്,മാത്യു, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, നാദിർഷാ റഹിമാൻ, സെബാസ്റ്റ്യൻ തൊടുപുഴ, സെബി തോപ്പൻ, നിഷാദ് ഈസ, ഷാനവാസ് വെംബ്ലി, ജിബി, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ശരത് സ്വാമിനാഥൻ, ബഷീർ കോട്ടയം, സണ്ണി കൂട്ടിക്കൽ അജീഷ്,തുടങ്ങിയവർ സംസാരിച്ചു.

ഡീൻ കുര്യാക്കോസ് എം.പി.യെ ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഷാളണിയിച്ചു. ജില്ലാ കമ്മറ്റിയുടെ ഉപഹാരം പ്രസിഡൻ്റ് ഷാജി മഠത്തിലും ജില്ലാ കമ്മറ്റി ഭാരവാഹികളും നൽകി.ഇടുക്കിയുടെ മലമടക്കുകളിൽ നിന്നും സൗദിയുടെ തലസ്ഥാന നഗരിയിൽ വിവിധ മേഖലയിൽ ജോലിയെടുക്കു ന്നവരുമായി അദ്ധേഹം സംവദിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് പാലമലയിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.


Read Previous

തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്: ബജറ്റവതരണം തുടങ്ങി; സമ്പദ് രംഗത്ത് പത്ത് വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി ധനമന്ത്രി

Read Next

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍, അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍, ക്ഷീര മേഖലയില്‍ പുതിയ പദ്ധതികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »