Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സാന്ത്വനമേകി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ്റെ ‘സ്നേഹ ഇഫ്താർ’


റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി. റംസാൻ്റെ പുണ്യവും സാഹോദര്യവും പങ്കുവെക്കുന്നതിൻ്റെ ഭാഗമായി ട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസരേഖ കാലാവധി തീർന്ന് നാട്ടിൽ പോവാനാനാവാതെ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങി കിടക്കുന്ന മലയാളികളുൾ പ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറുന്നൂറിലധികമാളുകൾ കഴിയുന്ന റിയാദ് ദിറാബിലെ ഒരു സ്വകാര്യ കമ്പനിയുടെ ക്യാമ്പിലാണ് സ്നേഹ സന്ദേശ ഇഫ്താറുമായി പാലക്കാട് ജില്ലാ പ്രവാസി അസോ സിയേഷൻ പ്രവർത്തകരെത്തിയത്.

ക്യാമ്പിലെ മുഴുവനാളുകളും ഒത്തുചേർന്ന ചടങ്ങ് സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും വേദിയായി മാറി.​അസോസിയേഷൻ ഭാരവാഹികളും റിയാദിലെ സാംസ്കാരിക സാമൂഹിക സന്നദ്ധ പ്രവർത്തകരും നേരിട്ടെത്തിയാണ് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കിയത്. ലളിതമായ ചടങ്ങുകളോടെ ആരം ഭിച്ച പരിപാടിയിൽ സമാധാനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സന്ദേശം കൈമാറി.നാടിൻ്റെ തനിമയും ഗൃഹാതുരത്വവും ഉണർത്തുന്നതായിരുന്നു വിരുന്നിൽ വിതരണം ചെയ്ത വിഭവങ്ങൾ. തങ്ങളെ തേടി ക്യാമ്പിലെത്തിയ അസോസിയേഷൻ്റെ ഈ ഉദ്യമത്തെ തൊഴിലാളികൾ നന്ദിയോടെ സ്മരിച്ചു.

റിയാദ് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, പ്രോഗ്രാം കൺവീന വർ റൗഫ് പട്ടാമ്പി, പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല, സെക്രട്ടറി അബ്ദുള്ള നഫാസ്,ട്രഷറർ സുരേഷ് ആലത്തൂർ,നിർവാഹക സമിതി അംഗങ്ങളായ ഷാജീവ്, മഹേഷ്‌, ജംഷാദ്, ബാബു പട്ടാമ്പി, അൻവർ, ഷഹീർ, മനു മണ്ണാർക്കാട്, അബൂബക്കർ, അൻസാർ, അഷ്‌റഫ്‌, അനസ്, മുജീബ്, സുബീർ, അജ്മൽ, ആഷിഫ് ആലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അസോസി യേഷൻ ഭാരവാഹികൾ അറിയിച്ചു.


Read Previous

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന്

Read Next

പ്രവാസത്തിലെ നന്മയുടെ കൈത്തിരികൾ: അതിരുകളില്ലാത്ത കാരുണ്യത്തിന്റെ റമദാൻ കാഴ്ച്ചകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »