ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തി ലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്കുന്ന കുടുംബ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’.

ഇപ്പോൾ ഇതാ പുതിയ ചിത്രത്തെ കുറിച്ചും മലയാളത്തിലേയ്ക്കുള്ള മടങ്ങി വരവിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഭാവന. താന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നതെന്ന് ഭാവന പറഞ്ഞു. ആദ്യ സിനിമയായ ‘നമ്മള്’ ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍ ഈ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തോന്നുന്നുണ്ട്. പക്ഷേ, എല്ലാവര്ക്കും ഈ സിനിമ ഇഷ്ടമാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്. പ്രേമിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും ചിലപ്പോള്‍ സന്തോഷവും തോന്നാമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
