കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ല, അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്.


ഷിംല: നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്. ആദായ നികുതി വകുപ്പാണ് കഴിഞ്ഞ ദിവസം ാത്രയില്‍ പരിശോധന നടത്തിയത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം.

അതേസമയം രണ്ട് അദാനി ഗ്രൂപ്പ് കമ്പനികള്‍ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അദാനി പവറിന്റെ ലാഭം 96 % ഇടിഞ്ഞ് ഒന്‍പത് കോടി രൂപയായപ്പോള്‍, മൂന്നാം പാദത്തില്‍ അദാനി വില്‍മാറിന്റെ അറ്റാദായം 16 ശതമാനം ഉയര്‍ന്ന് 246.16 കോടി രൂപയിലുമെത്തി.

കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉയര്‍ന്നതും ഊര്‍ജ്ജ ലഭ്യത കുറഞ്ഞതുമാണ് അദാനി പവറിന്റെ ലാഭം ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അദാനി കമ്പനി 218 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.


Read Previous

ജഡ്ജിക്കും കലക്ടര്‍ക്കും വരെ അശ്ലീല കത്തുകളും വ്യാജ ഭീഷണിയും; കത്തെഴുത്ത് അമ്മയ്ക്കും മകനും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു; കയ്യക്ഷര വിദഗ്ധനായ മകന് കവറും സ്റ്റാമ്പും വാങ്ങി നല്‍കുന്നത് അമ്മ, ഒളിക്യാമറ പേടിച്ച് വെന്റിലേഷന്‍ വരെ അടയ്‌ക്കേണ്ട ഗതികേടില്‍ അയല്‍ വാസികള്‍; കൊല്ലം കലക്ട്രേറ്റ് ബോംബ് ഭീഷണിക്കേസില്‍ അറസ്റ്റ്‌

Read Next

അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

Leave a Reply

Your email address will not be published. Required fields are marked *

Most Popular