ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
സുഗുണാ രാജൻ പയ്യന്നൂരിന്റെ അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ എന്ന ലേഖനസമാ ഹാരത്തിന്റെ പ്രകാശനം കേരള ചിത്രകല പരിഷത്ത് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ *ജൂലൈ 23, ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്ത പുരം മ്യൂസിയം ഹാളിൽ നടന്നു. അടുത്ത രണ്ട് ദിവസങ്ങളിലായി (ജൂലൈ 24, 25 ) രാവിലെ 10 മണിമുതൽ വൈകീട്ട് 6 മണിവരെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ശ്രീകുമാർ വർമ്മ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കേരളാ I & PRD ഡയറക്ടർ ടി വി സുഭാഷ് പുസ്തകപ്രകാശനവും ഉത്ഘാടനവും നിർവ്വഹിച്ചു. വേണു നായർ പുസ്തകം സ്വകരിച്ചു. ചിത്രപ്രദർശനം ഉത്ഘാടനം ചെയ്തതും മുഖ്യ പ്രഭാഷണം നടത്തിയതും ഡോ. എം ജി ശശിഭൂഷൺ അവർകളാണ്.
ഡോ. കായംകുളം യൂനുസ്, സ്വാമി അശ്വതി തിരുനാൾ ഡോ. എസ് കെ അജയ്യകുമാർ (സരസ്വതി ഹോസ്പിറ്റൽ പാറശാല), കാർട്ടൂണിസ്റ്റ് സതീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സുഗുണാ രാജൻ ആശംസകൾക്ക് മറുമൊഴി നൽകി. കേരളാ ചിത്രകലാ പരിഷത്ത് തിരുവനന്തപുരം ജില്ലാ യൂണിറ്റിന്റെ സെക്രട്ടറി അനിൽ കരൂർ, ഷഫീക് തിരുമല തുടങ്ങിയവർ ചടങ്ങിൽ സ്വാഗതവും നന്ദിപ്രകാശനവും നിർവ്വഹിച്ചു.. ചിത്രപ്രദർശനം ഈ മാസം 25 ന് വൈകുന്നേരം 6 മണിവരെ ഉണ്ടായിരിക്കും.