ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കാന്‍ കേന്ദ്രം ഇടപെടില്ല; പ്രവാസികള്‍ക്ക് ഇരുട്ടടി


ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് നിയിന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാർ ഇടപെടില്ല. ഗൾഫ് മേഖലയിലെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും, സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും നിവേദനം നേരത്തെ കേന്ദ്ര സർക്കാറിന് ലഭിച്ചിരുന്നു. എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ട പ്രകാരം യാത്രാ നിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിക്കുക യായിരുന്നു.

എ എം ആരിഫ് എം പിയുടെ ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹ വകുപ്പ് മന്ത്രി ജനറൽ ഡോക്ടർ വി കെ സിംഗാണ് വിഷയത്തില്‍ മറുപടി നൽകിയത്. ഇതോടെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്കിന് ആശ്വാസം ലഭിക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷ വിഫലമായി.

പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ ഫെയർ ഫണ്ടിൽ 571. 75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികൾ അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നുവെന്നും എ എം ആരിഫ് എം പി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി 130 രാജ്യങ്ങ ളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായാണ്‌ 2023 ജൂൺ 30ന്‌ ഇത്രയും തുക അവശേഷിക്കുന്നതെന്ന് കേന്ദ്ര വിദേശകര്യ സഹമന്ത്രി വി മുരളീധരൻ ലോക്സഭയിൽ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ ഫണ്ട് ബാക്കിയുള്ള എംബസികളിൽ മൂന്നും അഞ്ചും സ്ഥാനത്തുള്ള യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ യഥാക്രമം 38. 96, 34.67 കോടി രൂപ ബാക്കിയുള്ളപ്പോഴും 2019 മുതൽ 2023 വരെ കേവലം 16.03, 10.15 ലക്ഷം വീതം മാത്ര മാണ്‌ കേസുകളിൽ പ്പെട്ട പ്രവാസികൾക്ക് നിയമസഹായം നൽ കാനായി ചെലവഴി ച്ചുട്ടുള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്നും എംപി അഭിപ്രായപ്പെട്ടു.

ഈ രാജ്യങ്ങളിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇതേകാലയളവിൽ യഥാക്രമം 3.96, 4.94 കോടി രൂപയും ചെലവഴിച്ചുണ്ടെന്ന് മന്ത്രി മറുപടി നൽകി. ഇത്രയ ധികം തുക ബാക്കിയുള്ളപ്പോഴും ആവശ്യത്തിന്‌ നിയമസഹായവും മരണാനന്തര സഹായവും ലഭ്യമാകാതെ ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള പ്രവാസി സഹോദരങ്ങൾ കഷ്ടപ്പെടുന്നത് ഖേദകരമാണെന്ന് എ എം ആരിഫ് കൂട്ടിച്ചേർത്തു

Read more at: https://malayalam.oneindia.com/news/kerala/gulf-pravasi-central-government-will-not-interfere-in-regulating-the-air-fares-in-the-gulf-region-394919.html?story=2


Read Previous

സുഗുണാ രാജൻ പയ്യന്നൂരിന്റെ “അസ്‌തമിക്കാത്ത നക്ഷത്രങ്ങൾ” പ്രകാശനം ചെയ്തു.

Read Next

ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ

Leave a Reply

Your email address will not be published. Required fields are marked *

Most Popular