കൊച്ചി: വര്‍ഗീയവാദികളെ ഭയന്ന് സ്വന്തം പാര്‍ട്ടി പതാക ഒളിപ്പിക്കേണ്ട ഗതി കേടിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ കോണ്‍ഗ്രസ് പതാക എവിടെയും കണ്ടില്ല. പാര്‍ട്ടി പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണ്. പാര്‍ട്ടി പതാക ഉയര്‍ത്തി പ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം നേതാവ് പി കെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റിലായ പി കെ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം: മുക്കോലയിലെ പടക്കനിർമാണ ശാലയിൽ ബോംബ് നിര്‍മാണ ത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനിരുദ്ധിനെതിരെ
കൊച്ചി: കൊച്ചി ലക്ഷ്മി ആശുപത്രി ഡയറക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റ് തിരുമുപ്പത്തു വാരിയത്ത് ഡോ. ശാന്ത വാരിയർ അന്തരിച്ചു. 82 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. മുപ്പതിനായിരത്തിലേറെ പ്രസവങ്ങളെടുത്ത അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത വാരിയർ. ശിശുരോഗ വിദഗ്ധൻ ഡോ. കെകെആർ വാരിയരുടെ ഭാര്യയാണ്. പത്തു
തൃശൂര്‍: ശക്തമായ ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തൃശൂരില്‍ തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറ്റം. സ്ഥാനാര്‍ഥി നിര്‍ണയം മുതലേ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ വി.എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കലക്ടര്‍ കൃഷ്ണതേജയുടെ ക്യാബിനിലെത്തിയാണ് സുനില്‍കുമാര്‍ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ബിജെപി
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാ നെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കലക്ടറേറ്റില്‍ കുത്തി യിരുന്ന് പ്രതിഷേധിച്ചു. പത്രിക സമര്‍പ്പണത്തിന് കലക്ടറേറ്റില്‍ നിന്നും നല്‍കിയ ടോക്കണിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പത്രികാ സമര്‍പ്പണത്തിനുള്ള ക്യൂവില്‍ ആദ്യം നിന്നത് താന്‍ ആണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പത്തു
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ അണിനിരന്നു. റോഡ് ഷോയ്ക്കായി വന്‍
കൊച്ചി: മുന്നണികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ പത്തനംതിട്ട കണമല തുലാപ്പള്ളി കുടിലില്‍ ബിജു(50) എന്ന കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടതോടെ ആളിക്കത്തിയ ജനരോഷം എങ്ങനെ തണുപ്പിക്കാനാകുമെന്ന
തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്നയിലേക്ക് പുറപ്പെട്ട പാട്ന എക്‌സ്പ്രസ്