കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി കെ ബിജു ഇഡിക്ക് മുന്നില്‍; അറിയാവുന്ന മറുപടി കൊടുക്കുമെന്ന് ബിജു #Karuvannur Bank Fraud: PK Biju before ED


കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം നേതാവ് പി കെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

കേസില്‍ അറസ്റ്റിലായ പി കെ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം.

അതിനാല്‍ ഏതു സാഹചര്യത്തിലാണ് സതീഷ് സഹായിച്ചതെന്ന് ബിജുവില്‍ നിന്നും വിശദീകരണം തേടേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കൂടാതെ, കരുവന്നൂര്‍ ബാങ്കു ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച രണ്ടംഗ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ പി കെ ബിജുവാണ്.

കരുവന്നൂര്‍ ബാങ്കു തട്ടിപ്പിനെപ്പറ്റി അന്വേഷണം നടത്തിയ ആളെന്ന നിലയില്‍, തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യമായി അറിയാവുന്ന ആളാണ് ബിജു. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ബിജുവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ടതു ണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

ഇഡി വിളിച്ചിരിക്കുന്നു. എന്താണെന്നറിയില്ല. അവരു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയാവുന്ന മറുപടി കൊടുക്കാമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. നോക്കാം, ഇതു കഴിഞ്ഞിട്ട് നോക്കാമെന്ന് പി കെ ബിജു ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമ ങ്ങളോട് പ്രതികരിച്ചു.


Read Previous

വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി പോരാടും’; രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു #Will fight for the solution of the problems of the people of Wayanad’; Rahul Gandhi has submitted his nomination papers

Read Next

ലീഗിന്റെ വോട്ടു വേണം, പതാക പാടില്ല’; കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഒളിപ്പിക്കേണ്ട ഗതികേടില്‍ : മുഖ്യമന്ത്രി #Congress has to hide even its own flag: Chief Minister

Leave a Reply

Your email address will not be published. Required fields are marked *

Most Popular