Tag: Travel

kavitha
കവിത “നാദം” സുമിത വിനോദ്

കവിത “നാദം” സുമിത വിനോദ്

ദലമർമ്മരങ്ങൾക്കിടയിൽഒരു നേർത്ത നാദംനനവാർന്ന അഴലാർന്ന നാദം ഹരിത വർണ്ണാഭമായിപടർന്നു പടർന്നുഒരു പൂവായ്. കായുംകനിയുമായ് നേർത്ത നാദധ്വനി സ്പന്ദിക്കുമ്പോൾധ്വനിയിൽ നിന്നുംനേർത്ത നാദം-നിശബ്ദമാകുമ്പോൾ അഴലാർന്ന നാദം വീണ്ടുംരക്തവര്‍ണ്ണാശ്രുക്കൾ പൊഴിക്കുമ്പോൾധരിത്രിതൻ വിരിമാറിൽ-മർമരങ്ങളികൾക്കിടയിൽ നേർത്ത നനവാർന്ന-അശ്രുകണങ്ങൾ ചിന്നി ചിതറുമ്പോൾ.വീണ്ടും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽഅനഗനിർഗള നാദംവീണ്ടും, വീണ്ടും സ്പന്ദിക്കുന്നു.

Translate »