കവിത “നാദം” സുമിത വിനോദ്


ദലമർമ്മരങ്ങൾക്കിടയിൽ
ഒരു നേർത്ത നാദം
നനവാർന്ന അഴലാർന്ന നാദം

ഹരിത വർണ്ണാഭമായി
പടർന്നു പടർന്നു
ഒരു പൂവായ്. കായും
കനിയുമായ്

നേർത്ത നാദധ്വനി സ്പന്ദിക്കുമ്പോൾ
ധ്വനിയിൽ നിന്നും
നേർത്ത നാദം-
നിശബ്ദമാകുമ്പോൾ

അഴലാർന്ന നാദം വീണ്ടും
രക്തവര്‍ണ്ണാശ്രുക്കൾ പൊഴിക്കുമ്പോൾ
ധരിത്രിതൻ വിരിമാറിൽ-
മർമരങ്ങളികൾക്കിടയിൽ

നേർത്ത നനവാർന്ന-
അശ്രുകണങ്ങൾ ചിന്നി ചിതറുമ്പോൾ.
വീണ്ടും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽ
അനഗനിർഗള നാദം
വീണ്ടും, വീണ്ടും സ്പന്ദിക്കുന്നു.


Read Previous

നടനും അവതാരകനുമായ, മിഥുൻ രമേശിന് “ബെൽസ് പാൾസി” രോഗം; മുഖത്തിന്‍റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ

Read Next

5000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; തൊടുപുഴ ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular