
ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി അമീര്‍ ചര്‍ച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയാവും. അല്‍ അഖ്‌സ പള്ളിയിലും സമീപത്തും ഇസ്രായേല്‍ നടത്തുന്ന കൈയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ അമീറിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.
ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമായും അമീര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഫലസ്തീന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.