ദുബായ്: ഗാസ മുനമ്പിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീനികളെ കുടിയിറ ക്കാ നുള്ള നീക്കം പൂർണമായും തള്ളിക്കളയുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗയ്ത്ത്. അത് അറബ് മേഖലയിലെ രാജ്യങ്ങൾക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരി ക്കുകയായിരുന്നു അറബ് ലീഗ് സെക്രട്ടറി.
![](https://malayalamithram.in/wp-content/uploads/2025/02/അറബ്-ലീഗ്.png)
ഇന്ന് ചിലരുടെ ശ്രദ്ധ ഗാസയിലാണ്, നാളെ അത് പലസ്തീനിൽ കാലങ്ങളായി താമസി ക്കുന്ന നിവാസികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബാങ്കിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ ഗാസയ്ക്ക് മേൽ ‘എല്ലാ നരകങ്ങ ളും’ അഴിഞ്ഞാടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ 100 വർഷമായി ഇത്തരം ആശയങ്ങൾക്കെതിരേ പോരാടിയ അറബ് ലോകത്തിന് ഇത് അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീനികളെ ഗാസയിൽ നിന്ന് പുറത്താക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെക്കുറിച്ച് പ്രതികരിക്കവെ അബുൽ ഗയ്ത്ത് പറഞ്ഞു. ട്രംപിൻ്റെ ഈ നീക്കത്തിനെതിരേ അറബ് ലോകത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.100 വർഷമായി അധിനിവേശത്തെ ചെറുത്തുനിന്ന ശേഷം രാഷ്ട്രീയമോ സൈനികമോ സാംസ്കാരികമോ ആയ ഒരു പരാജയവും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ ഞങ്ങൾ അറബികൾ ഇപ്പോൾ ഒരു തരത്തിലും കീഴടങ്ങാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയിൽ നിന്ന് മുഴുവൻ ഫലസ്തീനികളെയും കുട്ടിയൊഴിപ്പിച്ച ശേഷം പ്രദേശം അമേരിക്ക ഏറ്റെടുക്കുകയും പ്രദേശം മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്യുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പലസ്തീനി കൾക്കായി സൗദി അറേബ്യയിൽ ഒരു രാജ്യം സ്ഥാപിക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന യ്ക്കെതിരേയും അറബ് ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പലസ്തീനികൾക്കെതിരായ വംശീയ ഉൻമൂലന നീക്കമായും സൗദി അറേബ്യയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമായുമാണ് അറബ് രാജ്യങ്ങൾ പ്രസ്താവനയെ വിശേഷിപ്പിച്ചത്.