
കൊല്ലം: സാമൂഹികമാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, പോര്‍ട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടിവീട്ടില്‍ എഡ്വിന്‍ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
യുവതിയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെപേരില്‍ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.