റിയാദ്: സൗദി അറേബ്യയിലെവിടെയും തിങ്കളാഴ്ച ശവ്വാൽ മാസപിറവി ദർശിക്കാത്തതിനാൽ ചൊവാഴ്ച റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്ച ഇൗദുൽ ഫിത്വറായിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. തിങ്കളാഴ്ച ശവ്വാൽ മാസപിറവി നിരീക്ഷിക്കാൻ രാജ്യത്തെ ജനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന് ഹുത്ത സുദൈറിലെ മജ്മഅ യൂനിവേഴ്സിറ്റിക്ക് കീഴിലെ കേന്ദ്രത്തിലു ൾപ്പെടെ വിവിധ ഭാഗങ്ങളിൽ മാസപിറവി നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഒരിടത്തും മാസപിറവി കാണാൻ കഴിഞ്ഞിരുന്നില്ല.