ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ #Keli Iftar was prepared for thousands


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു. കേളി കഴിഞ്ഞ 19 വർഷത്തോളമായി തുടർച്ചയായി നടത്തിവരുന്ന ഇഫ്താർ വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.

ഒരിടവേളയ്ക്ക് ശേഷമാണ് കേളിയുടെ കേന്ദ്ര നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടക്കുന്നത്. കഴിഞ്ഞ 9 വർഷത്തോളമായി, കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായും, കൂടുതൽ പ്രദേശങ്ങളിലേക്ക് ഇഫ്താർ വിരുന്നുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചും വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഇഫ്താർ നടത്തി വരാറുള്ളത്. കൊറോണ മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക്ക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്.

റിയാദിലെ വാണിജ്യ, വ്യാപാര, സ്ഥാപനങ്ങളുടെ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, വിവിധ സംഘടനാ പ്രതിനിധികളും, കുടുംബങ്ങൾക്കും പുറമെ, ഫാക്ടറി തൊഴിലാളികൾ, കമ്പനി ജീവനക്കാർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, വിവിധ രാജ്യക്കാരുമടങ്ങുന്ന 3500-ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കാളികളായി. കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചു.

ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ്‌ തയ്യിൽ, ഗീവർഗീസ്സ് ഇടിച്ചാണ്ടി, രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട്, എന്നിവരുടെ നേതൃത്വത്തിൽ കേളി, കേളി കുടുംബ വേദി കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളും അടങ്ങുന്ന 151 അംഗ സംഘാടക സമിതി ഇഫ്താർ വിരുന്ന് നിയന്ത്രിച്ചു.

കേളി ദിനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജിഎസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയേഴ്സ് 2024’ ഈ മാസം 19ന് മലാസ് ലുലു ഹൈപ്പർ അരീനായിൽ അരങ്ങേറുമെന്നും, ഹജ്ജിന് മുമ്പായി മെഗാ രക്തദാന ക്യാമ്പ് നടത്തുമെന്നും കേളി നേതൃത്വം അറിയിച്ചു.


Read Previous

സൗദിയില്‍ മാസപിറവി കണ്ടില്ല, റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഈദുൽ ഫിത്വര്‍ മറ്റന്നാള്‍ ബുധനാഴ്ച.

Read Next

സർക്കാരിൻ്റേത് സമയോചിതമായ ഇടപെടൽ, മണിപ്പൂരിൻ്റെ സ്ഥിതി മെച്ചപ്പെട്ടു: പ്രധാനമന്ത്രി മോദി #Government’s timely intervention, Manipur’s situation improved: PM Modi

Leave a Reply

Your email address will not be published. Required fields are marked *

Most Popular