ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഒരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വളരെ മനോഹരമായ ഒരു ആഡംബര ക്കാറിനെ ഒരു കുട്ടി കൗതുകത്തോടെ സൂക്ഷിച്ചു നോക്കി. ഒടുവിൽ അവൻ ധൈര്യം സംഭരിച്ചു അതിന്റെ ഉടമസ്ഥനോട് ചോദിച്ചു -ഈ കാർ മനോഹരമായിരിക്കുന്നു, ഇത് വളരെ വിലയെറി യതാണല്ലേ?അദ്ദേഹം മറുപടി പറഞ്ഞു -ഇത് വളരെ വിലയേറിയ ആഡംമ്പരക്കാർ ആണ്. പക്ഷെ ഇത് ഞാൻ വില കൊടുത്തു വാങ്ങിയതല്ല, എന്റെ സഹോദരൻ എനിക്ക് ഗിഫ്റ്റ് നൽകിയതാണ്.കുട്ടി പറഞ്ഞു -കൊള്ളാം’ അതിനു ശേഷം അവൻ ഗാഡമായ ചിന്തയിൽ മുഴുകി. അദ്ദേഹം അവനോടു ചോദിച്ചു – നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും
വലുതാവുമ്പോൾ നിനക്ക് ഇത്തരം ഒന്ന് സ്വന്തമാക്ക ണമെന്നല്ലേ നീ ചിന്തിച്ചത്? ആ കുട്ടി മറുപടി പറഞ്ഞു – ‘അല്ല, ഞാൻ ചിന്തിച്ചത് എനിക്ക് വലുതാവുമ്പോൾ താങ്കളുടെ സഹോദരനെപ്പോലെ ആയി ത്തീരണം എന്നാണ്.’ നമ്മിൽ എത്രപേർക്ക് ഇപ്രകാരം വലുതായി ചിന്തിക്കുവാൻ സാധിക്കും? ഏറെപ്പേർ കാണില്ല എന്നതാണ് വസ്തുത. നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവിതഗതി നിർണയിക്കു ന്നത്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരും, വിജയികൾ ആകാത്തവരും തമ്മി ലുള്ള ഏറ്റവും പ്രധാന വ്യത്യാസം അവരുടെ ചിന്താ രീതികളുടേതാണ്.
ജേതാക്കൾ വലുതായി ചിന്തിക്കും, വലിയ സ്വപ്നങ്ങൾ കാണും, അതിനനുസരിച്ചു ഇച്ഛാശക്തി യോടെ പ്രവർത്തിക്കും, നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. ശരാശരിക്കാരായ വ്യക്തികളുടെ ലോകം ചെറുതാണ്. അവർ പൊതുവെ എല്ലായ്പോഴും ചെറുതായേ ചിന്തിക്കുകയുള്ളു. വലിയ കരങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ ത്തന്നെ അവരുടെ മനസ്സ് പറയും എന്നെക്കൊണ്ട് ഇതിനൊന്നിനും കഴിയില്ല, എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണുന്നതെന്ന്.
ചിന്താ രീതികളിലുള്ള വ്യത്യാസം കൊണ്ടു തന്നെ നമ്മുടെ ഇടയിൽ നല്ല കഴിവുകളുള്ള പലരും തന്നെ തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനാകാതെ, തങ്ങൾക്ക് നേടിയെടുക്കുവാനാകുമായിരുന്ന ജേതാ ക്കളുടെ ജീവിതം നയിക്കാതെ ശരാശരിക്കാരായി ജീവിതം കഴിച്ചു കൂട്ടുന്നു. ഒരുമിച്ചു ജന്മം കൊള്ളു ന്ന ഇരട്ടക്കുട്ടികൾ വരെ ഒരേ രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കുന്നതായി കാണുന്നില്ല. ഒരാൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ സഹോദരൻ ചിലപ്പോൾ ഒരു ശരാശരിക്കാരന്റെ ജീവിത മായി രിക്കും നയിക്കുന്നത്.
എന്താണ് ഇതിനു കാരണം? ഓരോ വ്യക്തികളുടെയും ചിന്താ രീതികളിലുള്ള വ്യത്യാസം തന്നെ.
ചെറുതായി ചിന്തിക്കുന്നതിനുള്ള പ്രധാന കാരണം ചെറുപ്പത്തിൽ നമുക്ക് ലഭിക്കുന്ന പ്രോഗ്രാമിങ്ങ് ആണ്. ചെറുപ്പത്തിൽ ഒരു കൊച്ചു കുട്ടി തനിക്ക് സ്വന്തമാക്കേണ്ട വലിയ നേട്ടങ്ങളെക്കുറിച്ച് പറയു മ്പോൾ അവരുടെ മാതാപിതാക്കൾ /അധ്യാപകർ /സുഹൃത്തുക്കൾ ഒക്കെ പറഞ്ഞിട്ടുണ്ടായിരിക്കാം – “Be Realistic.”- നിനക്ക് അതൊന്നും സാധിക്കില്ല, എന്തിനാണ് വെറുതെ മനക്കോട്ട കെട്ടുന്നത്, ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആലോചിച്ചാൽ പോരെ എന്ന്. പലപ്പോഴും കുട്ടികളുടെ സ്വപ്നങ്ങളെ മറ്റുള്ളവർ കളിയാക്കിയിട്ടുണ്ടായിരിക്കാം. ഇത്തരത്തിൽ ഉണ്ടായിട്ടുള്ള പല അനുഭവങ്ങളും ആ കുട്ടിയുടെ മനസ്സിനെ ചുരുക്കിക്കളയുന്നു. മറ്റുള്ളവരുടെ കളിയാക്കലുകൾ ഭയന്ന് പല കുട്ടികളും തങ്ങളുടെ വലിയ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടായിരിക്കാം.
ഒരു കുട്ടി പ്രായ പൂർത്തിയാക്കുന്നതിന് മുൻപു തന്നെ “നിനക്ക് ഇതു സാധിക്കില്ല ” എന്ന വാക്യം പല തവണ ആവർത്തിച്ചു കേൾക്കുന്നതിന് ഇടയാകുന്നു. എന്നാൽ പ്രോത്സാഹജനകമായ ” നിനക്ക് അതിനു കഴിയും “
എന്ന വാക്യം വളരെ കുറച്ചു മാത്രമേ കേൾക്കാൻ ഇട വരുന്നുള്ളു എന്നും പഠനങ്ങൾ തെളിയിക്കുന്നു.
ഇപ്രകാരം ഒരു കുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ ചെറുതായി ചിന്തിക്കുന്നതിനുള്ള പ്രോഗ്രാമിങ്ങ് അവനു ലഭിക്കുന്നു. ആ പ്രോഗ്രാമിങ്ങ് അനുസരിച്ചു അവന്റെ ജീവിതം മുൻപോട്ട് പോവുകയും ചെയ്യുന്നു.
നമെല്ലാവരും നല്ല കഴിവുകൾ ഉള്ളവരാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്ന് നോക്കേണ്ട കാര്യ മില്ല. അങ്ങനെ നോക്കിയിരുന്നെങ്കിൽ റൈറ്റ് സഹോദരന്മാർ വിമാനം കണ്ടു പിടിക്കി ല്ലായിരുന്നു. നിരു ത്സാഹപ്പെടുത്തുന്ന വാക്കുകൾക്ക് അടിമപ്പെട്ടിരുന്നെങ്കിൽ ഇന്നുള്ള ആധുനിക കണ്ടുപിടിത്ത ങ്ങൾ പലതും ഉണ്ടാകുമായിരുന്നില്ല.
നമ്മുടെ മനസ്സിൽ രൂപം കൊണ്ടിരിക്കുന്ന ചെറുതായി ചിന്തിക്കുന്നതിനുള്ള ആ പ്രോഗ്രാമിങ്ങിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയുക. നമ്മുടെ കഴിവുകൾ, നിപുണതകൾ മനസിലാക്കുക, വലുതായി ചിന്തിക്കുക. വലിയ സ്വപ്‌നങ്ങൾ കാണുക, വലിയ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക. ഇച്ഛാശക്തിയോടെ, തീഷ്ണമായ ആഗ്രഹത്തോടെ, വിശ്വാസത്തോടെ പ്രവർത്തിക്കാൻ തയാറാവുക, നിങ്ങൾക്കും വലിയ, അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കുവാൻ സാധിക്കും. എല്ലാവർക്കും അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Dr. Antony Joseph
MSc(Psy),Phd.
Mind Power Trainer, Psychologist,Life Coach, Author and Counselor.