ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നാട്ടിലും മറുനാട്ടിലും കഷ്ടത അനുഭവിക്കുന്നവർക്ക് എന്നും തണലായി നിൽക്കുന്നത് പ്രവാസി സാമൂഹ്യ സംഘടനകളാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ, വിസ സംബന്ധമായ നിയമക്കുരുക്കുകളിൽപ്പെട്ടവർ, മാറാരോഗങ്ങളാൽ വലയുന്നവർ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് ഈ സംഘടനകൾ നൽകുന്ന ആശ്വാസം ചെറുതല്ല.
സൗഹൃദത്തിന്റെ ഇഫ്താർ സംഗമങ്ങൾ
പുണ്യമാസമായ റമദാനിൽ സാമുഹ്യ സംഘടനകളുടെ പ്രവർത്തനം കൂടുതൽ സജീവമാകുന്നു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരേ പന്തിയിൽ ഇരുത്തിക്കൊണ്ട് നടത്തുന്ന ഇഫ്താർ സംഗമങ്ങൾ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ഉദാത്തമായ മാതൃകയാണ്. റിയാദിൽ മാത്രം അയ്യായിരത്തി ലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമങ്ങൾ നടന്നുവെന്നത് പ്രവാസലോകത്തെ ഈ കൂട്ടായ്മകളുടെ കരുത്ത് വിളിച്ചോതുന്നു.

വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് മനുഷ്യരെ അകറ്റാൻ ശ്രമിക്കുന്ന കാലത്ത്, ഇത്തരം സൗഹൃദ സംഗമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.”
ചേർത്തണയ്ക്കലിന്റെ മാതൃകകൾ
ആഘോഷങ്ങൾ നഗരമധ്യത്തിൽ ഒതുക്കാതെ, നഗരത്തിന് പുറത്തുള്ള ലേബർ ക്യാമ്പുകളിലും മരുഭൂമി യുടെ വന്യതയിൽ ഒറ്റപ്പെട്ടു കഴിയുന്ന ആട്ടിടയന്മാർക്കും ഇഫ്താർ കിറ്റുകൾ എത്തിച്ചു നൽകുന്ന സംഘടനകൾ മനുഷ്യത്വത്തിന്റെ വലിയ പാഠങ്ങളാണ് നൽകുന്നത്. പട്ടിണി കിടക്കുന്നവന്റെ വേദന അറിയുക എന്ന നോമ്പിന്റെ സന്ദേശം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണിവ.
ഈദ് പുടവയും ഫിത്വർ സക്കാത്തും
പെരുന്നാൾ ദിനത്തിൽ സ്വന്തം മക്കൾ പുതുവസ്ത്രം അണിഞ്ഞ് സന്തോഷിക്കുമ്പോൾ, നാട്ടിലെ അനാഥാലയങ്ങളിലെ കുട്ടികളെയും വിധവകളെയും മറക്കാതെ അവർക്ക് ‘പെരുന്നാൾ പുടവ’ എത്തിച്ചു നൽകുന്ന ഉദ്യമം ഏറെ മഹത്തരമാണ്. അതോടൊപ്പം, പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്ക രുത് എന്ന ലക്ഷ്യത്തോടെ നിർബന്ധമാക്കപ്പെട്ട ഫിത്വർ സക്കാത്ത് ശേഖരിച്ച് അർഹരായവരിലേക്ക് കൃത്യമായി എത്തിക്കുന്നതിലും ഈ സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ചുരുക്കത്തിൽ, റമദാൻ ഉദ്ഘോഷിക്കുന്ന പങ്കുവെക്കൽ, പരസ്പരം അറിയൽ, ദാനധർമ്മം എന്നീ മൂല്യ ങ്ങൾ ജീവിതത്തിൽ പകർത്തി കാട്ടിത്തരുന്നവരാണ് നമ്മുടെ പ്രവാസി സംഘടനകൾ. ഈ കാരുണ്യ പ്രവാഹം പ്രവാസഭൂമിയെ കൂടുതൽ സമാധാനപൂർണ്ണമാക്കുന്നു.
റിപ്പോര്‍ട്ടിംഗ് മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്
