Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേങ്ങര കെ.എം.സി.സി ഹജ് വളണ്ടിയർ ആദരവും ഉമ്മൻ ചാണ്ടി അനുസ്മരണവും 


ജിദ്ദ: കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി 2023 വർഷത്തെ ഹജ് വേളയിൽ മിനായിൽ വളണ്ടിയർ സേവനം ചെയ്ത മണ്ഡലം കെ.എം.സി.സി വളണ്ടിയർമാരെ ആദരിക്കലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു.

ശറഫിയ്യ സഫയർ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂനുസ് എ.കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം മുക്കിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

സെൻട്രൽ കമ്മറ്റി നേതാക്കൻമാരായ റസാഖ് മാസ്റ്റർ, അഗ ബാവ, സെൻട്രൽ കമ്മറ്റി വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, അലിവ് ജിദ്ദ ചാപ്റ്റർ പ്രസിഡന്റും മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ അരീക്കൻ ലത്തീഫ്, മുൻ ജില്ലാ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, കെഎം സിസി ഭാരവാഹികളായ റഷീദ് പറങ്ങോടത്ത്, ജജ ലത്തീഫ്, അലി പാങ്ങാട്ട്, മുസ്തഫ ബാഖവി ഊരകം, ഇ.വി നാസർ ,നാസർ മമ്പുറം അഹമ്മദ് കുന്നുംപുറം വിവിധ പഞ്ചായത്ത് സാരഥികളായ ജഗ റഷീദ് ഒതുക്കുങ്ങൽ ശിഹാബ് കണ്ണമംഗലം മുസ്തഫ ഊരകം ,നൗഷാദലി പറപ്പൂര് എന്നിവർ പ്രസംഗിച്ചു .

അലി പാങ്ങാട്ട് ശിഹാബ് കണ്ണമംഗലം , ഇ.വി നാസർ ,നാസർ മമ്പുറം ,അഹമ്മദ് കുന്നുംപുറം എന്നിവരെ മണ്ഡലം കമ്മറ്റിക്ക് വേണ്ടി ജിദ്ദ സെൻട്രൽ കമ്മറ്റി നേതാക്കൻമാരായ അബു അരിമ്പ്ര യും റസാഖ് മാസ്റ്ററും അഗ ബാവയും മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അലി അക്ബറും ആദരിച്ചു.

മണ്ഡലത്തിൽ നിന്നുള്ള വനിതകളടക്കം മുഴുവൻ വളണ്ടിയർ മാർക്ക് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. മണ്ഡലത്തിൽനിന്ന് സ്ഥിരമായി മൂന്ന് വർഷത്തിൽ കൂടുതലായി സേവനത്തിന് പോയ വളണ്ടിയർ മാർക്കുള്ള മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഗിഫ്റ്റുകൾ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി അക്ബർ കൈമാറി. ജനറൽ സെക്രട്ടറി അഹമ്മദ് അച്ചനമ്പലം സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് ഹാജി പറപ്പൂർ നന്ദിയും പറത്തു. മുഹമ്മദ് റസ്ദാൻ ചെമ്പൻ ഖിറാഅത്ത് നടത്തി.


Read Previous

അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; ‘ഉമ്മന്‍ചാണ്ടി വഴികാട്ടി, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവ്’; അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

Read Next

സൗദിയില്‍ 3.4 കോടി ഈന്തപ്പനകള്‍; 1.12 കോടി മരങ്ങളുമായി അല്‍ഖസീം മേഖല; വാര്‍ഷിക ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ കടന്നു, കയറ്റുമതിയിലും വര്‍ധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »