അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; ‘ഉമ്മന്‍ചാണ്ടി വഴികാട്ടി, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവ്’; അനുസ്മരിച്ച് രാഹുല്‍ ഗാന്ധി


മലപ്പുറത്ത് നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. മലപ്പുറം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ കോട്ട യ്ക്കലിലെ ചികിത്സയ്ക്കിടെയാണ് രാഹുലെത്തിയത്. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ അത്തരത്തില്‍ വേണം ഉയര്‍ന്നുവരേണ്ടത്. ഉമ്മന്‍ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി എനിക്ക് വഴി കാട്ടിയായിരുന്നു. അദ്ദേഹത്തെ കുറിച്ച് ഒരു മോശം വാക്ക് പോലും ഇത് വരെ കേട്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കുറേ നാളത്തെ അനുഭ വമുണ്ട്. അദ്ദേഹത്തിലൂടെ കേരളത്തിലെ ജനങ്ങളെ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ അസുഖ ബാധിതന്‍ ആയിട്ടും ഉമ്മന്‍ ചാണ്ടിക്ക് പങ്കെടുക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തെ തടഞ്ഞിട്ടും പിന്മാറിയില്ല. അന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാന്‍ നടന്നു. പക്ഷേ ആരുടെയും സഹായമി ല്ലാതെ നടക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടമെന്നും രാഹുല്‍ അനുസ്മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.


Read Previous

മമ്പാട് എം.ഇ.സ് അലുംനി അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി.

Read Next

വേങ്ങര കെ.എം.സി.സി ഹജ് വളണ്ടിയർ ആദരവും ഉമ്മൻ ചാണ്ടി അനുസ്മരണവും 

Leave a Reply

Your email address will not be published. Required fields are marked *

Most Popular