Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവന്റെ മുഖം കാണിക്കാം, അവളുടെ മുഖം മാത്രം ബ്ലര്‍ ചെയ്യുന്നത് എന്തിന്?; ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തുറന്നടിച്ച് ആര്യ


സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അന്തരിച്ച ദീപക്കിന്റെ വിഡിയോ പങ്കുവെച്ച പെണ്‍കുട്ടിക്കെതിരെ താരങ്ങളടക്കം രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടു ക്കുമെന്ന് ദീപക്കിന്റെ പിതാവ് അറിയിച്ചിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യയും രംഗത്തെത്തിയിരിക്കുക യാണ്. സംഭവം വാര്‍ത്തയാക്കിയൊരു മാധ്യമം യുവതിയുടെ മുഖം ബ്ലര്‍ ചെയ്യുകയും ദീപക്കിന്റെ മുഖം വ്യക്തമായി കാണിക്കുകയും ചെയ്യുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെയാണ് ആര്യ ചോദ്യം ചെയ്യുന്നത്.

എന്തുകൊണ്ടാണ് പുരുഷന്റെ മുഖം കാണിക്കുകയും, സ്ത്രീയുടെ മുഖം ബ്ലര്‍ ചെയ്യുകയും ചെയ്തതെന്ന് ആര്യ ചോദിക്കുന്നു. തന്റെ മുഖം എല്ലാവരും കാണണം എന്നാഗ്രഹിച്ച യുവതിയുടെ മുഖം എന്തിനാണ് ഇപ്പോള്‍ ബ്ലര്‍ ചെയ്യുന്നതെന്നാണ് ആര്യ ചോദിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ആര്യയുടെ പ്രതികരണം. ആര്യയുടെ വാക്കുകള്‍:

”എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? പുരുഷന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുന്നുവല്ലോ. ഈ സംഭവം നടക്കു ന്നത് ബ്ലര്‍ ആയ ചിത്രത്തിലെ സ്ത്രീ തന്റെ പബ്ലിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൊരു വിഡിയോ പങ്കുവെക്കുന്നതിന് പിന്നാലെയാണ്. തന്നെ എല്ലാവരും വ്യക്തമായി കാണണമെന്ന് അവളാഗ്രഹിച്ചി രുന്നു. നമ്മള്‍ കാണുകയും ചെയ്തു. പിന്നെ ഇപ്പോഴെത്തിന് ബ്ലര്‍ ചെയ്തു?

തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യാതൊരു സൂചനയുമില്ലാതിരുന്ന പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. ഇതിനിടെ ഇവിടെ ചിലരിതാ, ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. കഷ്ടം.


Read Previous

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

Read Next

എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…?, ഹൃദയംപൊട്ടിയുള്ള ആ കരച്ചിലാണ് രാവിലെ കണ്ടത്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »