സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ കണ്ണൂര്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം


കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് നിലയില്‍ കണ്ണൂര്‍ ജില്ലയാണ് ഇപ്പോള്‍ മുന്നില്‍. 674 പോയിന്റു കളാണ് കണ്ണൂര്‍ നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും 663 പോയിന്റ് വീതമാണുള്ളത്.

തൃശൂര്‍ 641 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ഇന്ന് 54 മത്സരങ്ങള്‍ വേദിയി ലെത്തും. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തവും നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങള്‍. ഞായറാഴ്ചയായതിനാല്‍ കാഴ്ചക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.


Read Previous

അല്‍ അറൂരിയുടെ വധം: ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം; ആളപായമില്ല

Read Next

ഇന്ത്യയെ പോലെ വിശ്വസ്തനായ സുഹൃത്തിനെ ലഭിച്ചത് ഭാഗ്യം’; വോട്ടിങ് ദിനത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular