കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു


കണ്ണൂർ: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീടിന്റെ കിണറ്റില്‍ വീണ പുലി ചത്തു. കിണറ്റിൽ നിന്ന് പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റി യിരുന്നു. കൂട്ടിലാക്കി അൽപ സമയത്തിനകമായിരുന്നു മരണം. പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോ​ഗ്യനില മോശമായിരുന്നു. എട്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടു വിലായിരുന്നു പുലിയെ പുറത്തെടുത്തത്

മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടർന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.

അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് രാവിലെ 9.30 ഓടെ പുള്ളിപ്പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുക യായിരുന്നു. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ ഡോ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. 


Read Previous

റിയാദ് സീസൺ 2023: സന്ദർശകരുടെ എണ്ണം 5 ദശലക്ഷം പിന്നിട്ടു

Read Next

പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതക പ്രയോ​ഗം; തിരിച്ചെറിഞ്ഞ് യൂത്ത് കോൺ​ഗ്രസുകാരൻ, പൊലീസുകാർ ചിതറിയോടി, കണ്ണീർ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാർക്ക് ശരിക്കും മനസ്സിലായിക്കാണുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular