#Kerala Kalamandal rejected Satyabhama| പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കളങ്കം’; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം


തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ വംശീയ അധിക്ഷേപ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി പുറത്തുവരുന്ന പ്രസ്താവനകളെയും നിലപാടുകളും പൂര്‍ണമായും തള്ളുന്നതായി വൈസ്ചാന്‍സര്‍ ബി അനന്തകൃഷ്ണനും രജിസ്ട്രാര്‍ ഡോ. പി. രാജേഷ്‌കുമാറും ഒപ്പിട്ട പ്രസ്താവനയില്‍ പുറത്തിറങ്ങി..

സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപ നത്തിന് കളങ്കമാണ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യ ഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. കേരളകലാമണ്ഡലത്തിലെ പൂര്‍വ്വവിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡ ലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും പ്രസ്താവനയിലുണ്ട്.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തു വന്നിരുന്നു. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളി ല്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.

ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായി രുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

പിന്നീട് അധിക്ഷേപങ്ങളെ ന്യായീകരിച്ച് സത്യഭാമ രംഗത്തുവന്നിരുന്നു. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനി യാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.


Read Previous

#Kalamandalam Sathyabhama Dowry Case|മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു; അടിച്ച് നിലത്തിട്ടു: സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

Read Next

#Citizenship Amendment Act; Mass rallies in five places in the state| പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്ത് അഞ്ചു ഇടങ്ങളില്‍ ബഹുജനറാലികൾ; സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് റാലി വെച്ചിട്ടുള്ളത്‌; മുഖ്യമന്ത്രി പങ്കെടുക്കും; ആദ്യ റാലി ഇന്ന് കോഴിക്കോട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular