കുവൈത്ത്‌സിറ്റി: ലബനനിൽ താമസിക്കുന്ന തങ്ങളുടെ പൗരൻമാരോട് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയിലുള്ള പൗരൻമാരോട് സുരക്ഷിതമായി ഇരിക്കണമെന്നും സഹായത്തിനും ഏകോപനത്തിനുമായി നല്‍കിയിട്ടുള്ള എമര്‍ജന്‍സി നമ്പറുകളില്‍ പൗരന്മാര്‍ ബന്ധപ്പെണമെന്നും അറിയിച്ചു. ബെയ്റൂട്ടിലെ എംബസി എമര്‍ജന്‍സി ഹോട്ട്ലൈന്‍: 0096171171441 – വിദേശകാര്യമന്ത്രാലയത്തിന്റെ 00965159
കുവൈത്ത് സിറ്റി : കുവൈത്തില്‍ നാലുദിവസം മുന്‍പു കാണാതായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി കാസര്‍കോട് മാണിയാട്ട് സ്വദേശി എ രാജനാണ് (55) മരിച്ചത്. രാജനും ഭാര്യ തൃക്കരിപ്പൂര്‍ മീലിയാട്ടെ കെ.ഷീബയും കുവൈത്തില്‍ തയ്യല്‍ ത്തൊഴിലാളികളാണ്. കാണാതയതിനെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഒരു ആശുപത്രി മോര്‍ച്ചറിയില്‍നിന്നു മൃതദേഹം തിരിച്ചറിഞ്ഞത്.
കുവൈറ്റ് സിറ്റി: കുവൈറ്റ് തലസ്ഥാനത്തെ ഗര്‍നാത്തയില്‍ വാഹന പരിശോധനയ്ക്കി ടെ പോലിസ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ച ആറു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഒന്നിലധികം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് കണ്ടെത്തിയതായും പോലിസ് അറിയിച്ചു. റെസിഡന്‍സി നിയമ ലംഘനങ്ങൾ, മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യ
കുവൈറ്റ് സിറ്റി: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഔദ്യോഗിക ആപ്പായ സഹല്‍ ആപ്ലിക്കേഷനില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സേവനം വന്‍ ഹിറ്റായി. സേവനം നടപ്പിലാക്കി ആദ്യ ദിവസം തന്നെ ആയിരത്തോളം പേരാണ് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇതുവഴി ട്രാന്‍സ്ഫര്‍ ചെയ്തത്. ഡിജിറ്റല്‍ സേവനങ്ങളോടുള്ള കുവൈറ്റ് ജനതയുടെ ആഭിമുഖ്യമാണ് ഇത്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേര്‍ ഇനിയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈറ്റ് പൗരന്‍മാര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്. അതേസമയം, പ്രവാസികളില്‍ ഇതിനകം 10.68
കുവൈറ്റ് സിറ്റി: ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതര്‍. നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ നിയമം പാലിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ബ്ലസി സാലു (38) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്. അർബുദം ബാധിച്ചതിനെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്‍ററിൽ ചികിത്സയിലായിരുന്നു. കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടുര്‍ മണക്കാല
കുവൈത്ത് സിറ്റി: നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ രണ്ട് പേരെ ഒഴിവാക്കി. പ്രമുഖ ബാങ്കറായ നൂറ അൽ ഫസ്സാം ധനകാര്യ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിതയായി. അൻവർ അൽ മുദാഫിന് പകരമാണ് നിയമനം.
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി: മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദീനാര്‍ വീതം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഡിറ്റന്‍ഷന്‍ റിന്യൂവല്‍ ജഡ്ജി വിധിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഉദ്ദേശ്യം കണ്ടെത്താത്തതിനാലാണ് ജാമ്യം. അതേസമയം, പബ്ലിക് പ്രോസിക്യൂഷന്‍