ഒട്ടാവ: ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് വഷളായ ഇന്ത്യ-കാനഡ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. അമേരിക്കയുടെ തീരുവനയം ഇന്ത്യക്കും കാനഡക്കും ഒരുപോലെ ഭീഷണിയായ സാഹചര്യ ത്തില്‍ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ച് പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാന്‍ പുതിയ
ന്യൂയോര്‍ക്ക്: ഏറെ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസി ന്റെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. ബഹിരാകാശ നിലയ ത്തിലെ ദൗത്യം
കീവ് : യുദ്ധം അവസാനിപ്പിക്കാനായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊ ഡിമിർ സെലെൻസ്കി. ഉക്രെയ്ന്‍ - യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും അതിനായി നടപടികള്‍ ഉടന്‍ തന്നെ ഒരുമിച്ച് കൈക്കൊള്ളണ മെന്നും തീരുമാനിച്ചത്. ”കീവില്‍ വച്ച് ഉക്രെയ്‌നിലെയും യുകെയിലും
വാഷിങ്ടണ്‍: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ പ്രത്യേക അഭി മുഖത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. കാരണം
വാഷിങ്ടൺ ഡിസി : ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്‌പെഷ്യ ലൈസ്ഡ് മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനി കളെ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 85,000 യുഎസ് വര്‍ക്ക് വിസകളാണ് നല്‍കുക.വിദേശികള്‍ക്ക് വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി 2025 മാര്‍ച്ച് ഏഴ്
വാഷിങ്ടന്‍: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മുന്‍ നാറ്റോ മേധാവി ജെന്‍സ്
ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേര്‍ക്ക് ലണ്ടനിലുണ്ടായ ആക്രമണ ശ്രമത്തെ അപല പിച്ച് ബ്രിട്ടണ്‍. ബുധനാഴ്ചയുണ്ടായ പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങിയത്.ഒരു ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കര്‍ ചാത്തം ഹൗസ് വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഖാലിസ്ഥാന്‍ വാദിയായ ഒരാള്‍ അദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇന്ത്യന്‍
ബ്രിസ്ബെയ്ൻ : 40 ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളും വിമാനത്താവ ളവും കഴിഞ്ഞ ദിവസം തന്നെ അടച്ചു, പൊതുഗതാഗതവും നിര്‍ത്തിവച്ച് അതീവ ജാഗ്രതയിലാണ് ക്യൂൻസ്ലാൻഡ് സര്‍ക്കാര്‍. ബ്രിസ്‌ബെയ്‌ന് സമീപമാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബ്രിസ്‌ബെയ്‌നുള്‍പ്പെടെ പ്രദേശങ്ങളിലേക്ക്
വാഷ്ങ്ടണ്‍: എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. 'കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!' ട്രംപ് വ്യക്തമാക്കി. 'ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു
വാഷിങ്ടണ്‍: ചൊവ്വാഴ്‌ച അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ കന്നി പ്രസംഗത്തിന് പ്രക്ഷുബ്ധമായ തുടക്കം. ട്രംപ് പ്രസംഗിക്കുന്നതിനിടെ ഒരു ഡെമോക്രാറ്റിക് നിയമസഭാംഗം കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്‌തതിനെ തുടർന്ന് അദ്ദേഹത്തെ സമ്മേളനത്തില്‍ നിന്ന് പുറത്താക്കി. ടെക്‌സസിലെ മുതിർന്ന കോൺഗ്രസ് അംഗം ആൽ ഗ്രീൻ എഴുന്നേറ്റു നിന്ന് തന്‍റെ