Category: Crime

Crime
വിവാഹം കഴിഞ്ഞ് ഒരാഴ്ച, അടുക്കള കാണലിനെത്തിയ ബന്ധുക്കൾ കണ്ടത് മർദനമേറ്റ പാടുകൾ; ഭർത്താവിനെതിരേ കേസ്

വിവാഹം കഴിഞ്ഞ് ഒരാഴ്ച, അടുക്കള കാണലിനെത്തിയ ബന്ധുക്കൾ കണ്ടത് മർദനമേറ്റ പാടുകൾ; ഭർത്താവിനെതിരേ കേസ്

പന്തീരാങ്കാവ്(കോഴിക്കോട്): ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്‍റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്‍റെ വീട്ടിലെത്തിയതായിരുന്നു

Crime
ജീവന് വേണ്ടി പിടയുമ്പോൾ ‘ഹാപ്പി ബർത്ത്ഡേ’ പാടിയ കൊടുംക്രിമിനലുകൾ; അന്ന് അനന്തുവിനെ കൊന്നവര്‍ അഖിലിനെയും..

ജീവന് വേണ്ടി പിടയുമ്പോൾ ‘ഹാപ്പി ബർത്ത്ഡേ’ പാടിയ കൊടുംക്രിമിനലുകൾ; അന്ന് അനന്തുവിനെ കൊന്നവര്‍ അഖിലിനെയും..

കരമനയിൽ കൊല്ലപ്പെട്ട അഖിലിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം(ഇടത്ത്),പ്രതികൾ നടന്നുപോകുന്ന സിസിടിവി ദൃശ്യം(വലത്ത്) തിരുവനന്തപുരം: കരമന കരുമം ഇടഗ്രാമം സ്വദേശി അഖിലി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍. 2019-ല്‍ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നില്‍. അന്ന് അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയില്‍ അതിക്രൂരമായിട്ടാണ്

Crime
യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റിൽ

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റിൽ

പ്രതി പാണ്ടിദുരൈ,കൊല്ലപ്പെട്ട ലേമാൻ കിസ്ക് കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇതേ കമ്പനിയിലെ ഹെല്‍പ്പറായ അസം

Crime
മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി

മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പിടിയിലായത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറുതന സ്വദേശി യദുകൃഷ്ണന്‍ (29). മാള്‍ഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിനുമുന്‍പ് പശ്ചിമബംഗാള്‍

Crime
സിദ്ധാര്‍ഥന്‍റെ മരണം: കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ

സിദ്ധാര്‍ഥന്‍റെ മരണം: കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ

തിരുവനന്തപുരം: ആൾക്കൂട്ടവിചാരണയ്ക്കിരയായ, പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ. അന്വേഷണം അട്ടിമറിക്കുന്നെന്ന്‌ ആരോപിച്ച് സിദ്ധാർഥന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയതോടെ ചൊവ്വാഴ്ച വൈകീട്ട് പ്രത്യേക ദൂതൻവഴി രേഖകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എത്തിച്ചു. രേഖകൾ യഥാസമയം കൈമാറുന്നതിൽ വീഴ്ചവരുത്തിയതിന് മൂന്ന്

Crime
കട്ടപ്പന ഇരട്ടക്കൊല: നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്; വയറുനിറയെ ഭക്ഷണം കഴിച്ചത് അറസ്റ്റിലായ ശേഷമെന്ന്, വിഷ്ണു

കട്ടപ്പന ഇരട്ടക്കൊല: നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്; വയറുനിറയെ ഭക്ഷണം കഴിച്ചത് അറസ്റ്റിലായ ശേഷമെന്ന്, വിഷ്ണു

കട്ടപ്പന: ഇരട്ടക്കൊല കേസിലെ പ്രധാന പ്രതി നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്. സ്വന്തം ജീവിതവും കുറ്റകൃത്യങ്ങളും ഒക്കെയായി ബന്ധം തോന്നിക്കുന്ന 'മഹാമാന്ത്രികം' ഉള്‍പ്പെടെ മൂന്ന് നോവലുകളാണ് ഇയാള്‍ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം രണ്ടില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടി ചെയ്യുംപോലെ. ദൃശ്യം രണ്ട് ഇറങ്ങുന്നത് രണ്ട്

Crime
മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി, മുജീബിനെതിരെ 57 കേസുകള്‍; കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകള്‍; അനുവിനെ കൊന്ന് സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ടത് 10 മിനിറ്റുകൊണ്ട്

മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി, മുജീബിനെതിരെ 57 കേസുകള്‍; കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകള്‍; അനുവിനെ കൊന്ന് സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ടത് 10 മിനിറ്റുകൊണ്ട്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെ ടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാന്‍ വിവാദമായ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ്. ഇതടക്കം 57 ഓളം കേസുകളാണ് അനു കൊല ക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്മാന്‍ (49) ന് എതിരെയുള്ളത്.

Crime
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും; ഒരാഴ്ചയ്ക്കിടെ പ്രതിയെ വലയിലാക്കിയ അഭിമാനനേട്ടവുമായി പേരാമ്പ്ര സ്‌ക്വാഡ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും; ഒരാഴ്ചയ്ക്കിടെ പ്രതിയെ വലയിലാക്കിയ അഭിമാനനേട്ടവുമായി പേരാമ്പ്ര സ്‌ക്വാഡ്

പേരാമ്പ്ര: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കി പേരാമ്പ്രയിലെ പോലീസ് സ്‌ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് വാളൂരിലെ അനുകൊലപാതകക്കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതി മുജീബ് റഹ്‌മാനെ വലയിലാക്കാന്‍ സഹായിച്ചത്. സംഭവംനടന്ന ദിവസം കാര്യമായ തുമ്പൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു പോലീസ്. മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ബന്ധുക്കളുടെ പരാതിയും അനു ചുവന്ന ബൈക്കില്‍ കയറി പോയതായി കണ്ടെന്ന

Crime
കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു; മുത്തച്ഛനെ തലയ്ക്കടിച്ചും

കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു; മുത്തച്ഛനെ തലയ്ക്കടിച്ചും

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന്  പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത

Crime
വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു; അര്‍ജുന്റെ ബന്ധു കസ്റ്റഡിയില്‍

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു; അര്‍ജുന്റെ ബന്ധു കസ്റ്റഡിയില്‍

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസു കാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെ പാല്‍രാജ്

Translate »