ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാഞ്ഞങ്ങാട് : ആവിക്കരയിലെ വീട്ടിൽ മൂന്നുപേർ മരിച്ചുവെന്ന വിവരമറിഞ്ഞാണ് വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഉണർന്നത്. കേട്ടപാതി കേൾക്കാത്തപാതി ആളുകൾ അവിടേക്കോടി. നാടറിയുന്ന, നാട്ടുകാർക്കെല്ലാം സുപരിചിതനായ കാഞ്ഞങ്ങാട്ടെ സയിന്റിഫിക് വാച്ച് വർക്‌സ് ഉടമ സൂര്യപ്രകാശാണ് മരിച്ചവരിലൊരാൾ എന്നറിഞ്ഞതോടെ മറ്റിടങ്ങളിൽനിന്നുള്ള ആളുകളുമെത്തി. സൂര്യപ്രകാശിന്റെ അമ്മ മുൻ അധ്യാപിക ലീലയും ഭാര്യ ഗീതയുമാണ് മരിച്ച
ആലപ്പുഴ: കാവാലത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാർഥിനി ആതിര തിലകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പിഎൻ അനന്തുവിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം
കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ജനങ്ങള്‍. പ്രതിഷേ ധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. വനം വകുപ്പിനെതിരെ ഇതുവരെ
ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം നടത്തുന്നതിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇടപാടുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാന്‍ എസ്എഫ്‌ഐഒയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന്
കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സാപിഴവുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ സംഘം
കണ്ണൂർ: പയ്യാവൂരിൽ മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാനയാക്രമണം. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിനു പരിക്കേറ്റു. ഇയാളെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. ചിക്കമഗലൂരു സ്വദേശി സുരേഷാണ് പിടിയിലായത്. കാട്ടാനയുടെ ആക്രമണ ത്തിൽ ഇയാളുടെ കാലിനാണ് പരിക്കേറ്റത്. പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി ആദിവാസി കോളനിയിൽ എത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടെയാണ്
തിരുവനന്തപുരം: വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപരിചതര്‍ വീട്ടിലേയ്ക്ക് വരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. രണ്ടോ മൂന്നോ
ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ജസ്റ്റിസ് നാഗപ്രസന്ന പുറപ്പെടുവിച്ചത്. വിശദ വിധിന്യായം
തിരുവന്തപുരം: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി
ഇടുക്കി: മൂവാറ്റുപുഴയിൽ സ്വകാര്യ ബാങ്ക് മാനേജരെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മൂവാറ്റുപുഴ ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ