ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചടയമംഗലം കലയം സ്വദേശി ചൈത്രം വീട്ടിൽ ബിനു (41) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു
തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഓണ്‍ലൈനായി വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തെ കുറിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗിക ചേഷ്ടകള്‍
കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസ്സമെന്താണെന്ന് തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. മസാല ബോണ്ട് കേസില്‍ ഇന്ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇഡി
തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു. 38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ വിചാരണ നേരിടണമെന്നു കോടതി വിധിച്ച മൂന്ന് പേരില്‍
തിരുവനന്തപുരം : അവശ്യസാധനങ്ങൾ പോലും നൽകാൻ പണമില്ലാത്ത സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈക്കോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക
കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ തകര്‍ന്ന വീടുകളില്‍ ഒന്നിന്റെ ഗൃഹപ്രവേശനം നടന്നത് ഞായറാഴ്ച. ചൂരക്കാട് വൈഎംഎ റോഡിലെ ശ്രീവിലാസില്‍ ശ്രീനാഥിന്റെ വീടാണ് ഗൃഹപ്രവേശനത്തിന് തൊട്ടടുത്ത ദിവസം തന്നെ തകര്‍ന്നത്. സ്‌ഫോടനമുണ്ടായ പടക്കശാലയ്ക്ക് സമീപത്തായിരുന്നു വീട്. ഒന്ന് അന്തിയുറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ പൊട്ടിത്തെറിയില്‍ വീടിന് നാശനഷ്ടമുണ്ടായി. വീടിന്റെ
തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.
കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍ വനവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്.
ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്.
ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെയും സമീപത്തെ വളര്‍ത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണു പ്രത്യേക സംഘം വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. മൂന്നുമണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃഗസംരക്ഷണ വകുപ്പില്‍നിന്നു പ്രത്യേകപരിശീലനം ലഭിച്ച ഡോ.