ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. തെങ്കാശിയില്‍ നിന്നാണ് പ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ പത്തനം തിട്ടയില്‍ എത്തിച്ചു. കൊലപാതകം നടത്തിയ സംഘത്തില്‍ ഒരാള്‍ കൂടി ഉള്ളതായാണ് വിവരം. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. കഴിഞ്ഞ
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസു കാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെ പാല്‍രാജ്
തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താന്‍. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപന്‍ പറഞ്ഞു. 'ഞാന്‍ ചാണകം മെഴുകിയ തറയില്‍ കിടന്നുവളര്‍ന്നയാളാണ്. ചാണകം മെഴുകിയ തറയിലാണ് ജനിച്ചതും വളര്‍ന്നതും. അങ്ങനെയുള്ള എന്നെയാണ് ചാണക വെള്ളമൊഴിക്കുമെന്ന് പറഞ്ഞ്
അറുപത്തി രണ്ടാമത് സ്കൂൾ കലോത്സവം (art fest) കൊല്ലത്ത് പൊടി പൊടിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കുന്നത്. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടി ഇന്ന് കേരളത്തിലെ മന്ത്രിയാണ്. നമ്മുടെ സ്വന്തം ആരോഗ്യമന്ത്രിയാണ് ആ
തിരുവനന്തപുരം: സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയു മായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുക യാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുകയാണ് എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടക്കാതെപോകുമായിരുന്ന
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ ജെസ്‌നയുടെ പിതാവിന് കോടതി നോട്ടീസ്. സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പരാതി ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിജെഎം കോടതി ജെസ്‌നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് ഈ മാസം 19 നകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജെസ്‌ന തിരോധാനക്കേസില്‍
കൊല്ലം: സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്നും പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി ഇവ മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണ്. ഇത് രക്ഷിതാക്കളുടെ മത്സരമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 62ാമത് സംസ്ഥാന
കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തില്‍ ചെലവാകില്ലെന്നും തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രധാനമന്ത്രി വിളിച്ചതുകൊണ്ടാണ് പലരും പോയത്. അതെല്ലാം ബിജെപി വോട്ടല്ല. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പി.ക്ക് സീറ്റ്
തിരുവനന്തപുരം: കമലേശ്വരത്ത് കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം സ്വദേശി സുജിത്ത് കുമാർ (49) ആണ് മരിച്ചത്. അക്രമത്തിൽ സുജിത്തിന്റെ സുഹൃത്ത് ജയനെ (47) പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിയ്ക്കുന്നതിനിടെയാണ് വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.