ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെ ത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു. വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തി ക്കുന്നത്.
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പടെ ആധിപത്യം സ്ഥാപിയ്ക്കാനായതോടെ ബി ജെ പിയുടെ അടുത്ത ലക്ഷ്യം കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ദക്ഷിണേന്ത്യയിലും ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിടാനാണ് പാർട്ടിയുടെ തീരുമാനം. കേരളത്തിൽ പാർട്ടി അടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വമ്പൻപദ്ധതികൾ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇതിലൂടെ ന്യൂനപക്ഷങ്ങൾ
ആലപ്പുഴ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍
പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്‍റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്ര അയപ്പ് അഘോഷം
കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയിൽ പിടികൂടി.ജഗത്സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
കൊച്ചി: ജനകീയ പ്രതിരോധജാഥക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് ആന്റ് പ്രൊപ്രൈറ്റര്‍ അസോസിയേഷന്‍. എംവി ഗോവിന്ദന്റെ പ്രസംഗം മോശമാക്കണമെങ്കില്‍ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാല്‍ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാ ക്കാനും സാധിക്കും. നന്നാക്കാനാണ്
ബംഗളൂരു: വ്യോമയാന-ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി നാസയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. ഐ.എസ്.ആര്‍.ഒ, നാസ എന്നീ ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായി വികസി പ്പിച്ച സിന്തറ്റിക് അപ്പറേച്ചര്‍ സാറ്റ്ലൈറ്റാണ് സി-7 ചരക്കു വിമാനത്തില്‍ ബംഗളൂരുവില്‍ പറന്നിറങ്ങിയത്. ഭൂമിയിലെ വിവിധ പ്രകൃതി
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്താന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കളക്ടറേറ്റിലെയും താലൂക്കിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്ത്. ജില്ലാതലത്തില്‍ അദാലത്തിന്റെ ചുമതല ഓരോ മന്ത്രിമാര്‍ക്കാണ്. അദാലത്തിന്റെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ