പാലക്കാട്: മുണ്ടൂർ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24) കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് കൃത്യമായി വിവരമറിയിച്ചില്ലെന്നും അത്തരത്തിൽ അറിയിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നഷ്‌ടമാകില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നെങ്കിൽ അലന്റെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നെന്ന്
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക , കുടിശിഖ ക്ഷാമാശ്വാസം അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ നെയ്യാറ്റിൻകര ട്രഷറിക്ക് മുൻപിൽ ധർണ നടത്തി . നെയ്യാറ്റിൻകര ട്രഷറിക്ക് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കോഴിക്കോട്: കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. മഞ്ചേരി സ്വദേശി ജെസീലാണ് മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത കാവന്നൂർ സ്വദേശി ഷഹബാസിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ്.
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേയാട് സ്വദേശിയായ വിവേക് റാണയാണ് (38) മരിച്ചത്. കഴിഞ്ഞ മാസം 29ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ്
തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓരോ വിഷയത്തിലും മുപ്പത് ശതമാനമാണ് വേണ്ട മിനിമം മാർക്ക്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ 7ന്
തിരുവനന്തപുരം: തലസ്ഥാനത്ത് ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഐ.ബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ മറ്റൊരു യുവതിയുടെ ഇടപെടൽ കൂടി ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ഐ.ബി ഉദ്യോഗസ്ഥ ഗർഭഛിദ്രം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിൻമേൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗർഭഛിദ്രത്തിന്
പത്തനംതിട്ട: ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസന സ്തംഭിപ്പിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന LDF സർക്കാരിനെതിരെ യുഡിഎഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. യുഡിഎഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന പടിഞ്ഞാറ്റക്കര
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹ പ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവു കള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. യുവതിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍
കണ്ണൂർ : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയിൽ നിന്ന് വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു, തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥയ്ക്ക് കാലിന് പരിക്കേറ്റത്. ബുധനാഴ്ചയാണ് സംഭവം. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത
തിരുവനന്തപുരം: വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങള്‍ ക്ലാസ് നടത്തരുതെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി