കുഴല്‍മന്ദം (പാലക്കാട്): സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ, തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് പരിക്ക്. കിഴക്കഞ്ചേരി മൂലംകോട് പക്കിരിക്കുളമ്പ് ചേരാംപാടം വീട്ടില്‍ മുംതാജിനാണ് ഗുരുതര (49) പരിക്കേറ്റത്. മുംതാജിന്റെ ബന്ധു വടക്കഞ്ചേരി ഗ്രാമം തെന്നാമരം വീട്ടില്‍ ഷൈലയ്ക്കും മറ്റൊരു യാത്രികയ്ക്കും ബസിനുള്ളില്‍ വീണ് നിസ്സാര പരിക്കുണ്ട്. ശനിയാഴ്ച രാവിലെ
തൃശൂര്‍: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 8.15 ഓടേയാണ് സംഭവം. നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍
പാലക്കാട്: ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംലത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. പേവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുന്‍പ് വളര്‍ത്തുനായ യുവതിയെ കടിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്
പാലക്കാട്: വൈദ്യുത പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയില്‍ സ്വാമിനാഥന്‍റെ മകന്‍ ശക്തിവടിവേല്‍ (49) ആണ് മരിച്ചത്. റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള ആര്യവേപ്പില്‍ കയറിയപ്പോഴായിരുന്നു അപകടം. ചില്ല വെട്ടാന്‍ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ്
പാലക്കാട്: പ്രായം 74 പിന്നിട്ടു. എന്നിട്ടും ക്രിക്കറ്റ് കളിയെന്നാല്‍ ഹേമചന്ദ്രന്‍ എം. നായര്‍ക്ക് ആവേശമാണ്. ജീവിതത്തിന്റെ ഏറിയകാലവും എന്‍ജിനിയറായി അന്തമാന്‍ നിക്കോബാറില്‍ ജോലിചെയ്യുമ്പോഴും അദ്ദേഹം ക്രിക്കറ്റിനെ മറന്നില്ല. അടങ്ങാത്ത ആവേശം അദ്ദേഹത്തെ ഇപ്പോള്‍, ലോകകപ്പ് ക്രിക്കറ്റിലേക്ക് എത്തിച്ചിരിക്കുന്നു. ഇംഗ്ലണ്ടില്‍ ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന
പാലക്കാട് : ദേശീയപാതയിൽ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു താഴ്ചയിലേയ്ക്ക് മറിഞ്ഞ് കൊടൈക്കനാൽ സ്വദേശി മരിച്ചു. വാഹനം ഓടിച്ചിരുന്ന തങ്കമുത്തു(55) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു തങ്കമുത്തുവും കുടുംബവും
പാലക്കാട്: പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രവിയയുടെ സുഹൃത്ത് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി, ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. നെന്മാറ സ്വദേശികളായ ഓട്ടോ ഡ്രൈവർ ഷംസുദ്ദീൻ(58), യാത്രക്കാരിയായ കുമാരി(45) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോ രണ്ടു തവണ മറിഞ്ഞു. ദേശിയപാതയിൽ ചുവട്ടുപാടത്ത് വെച്ച് ചൊവ്വാഴ്‌ച പുലർച്ചെ 5.30 നാണ് സംഭവം. ചികിത്സയുടെ ഭാഗമായി തൃശൂർ
പാലക്കാട്: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടിവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുകയെന്ന് ഇസ്മയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. താത്കാലിക ചുമതല നല്‍കുന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലുണ്ടെന്ന് ഇസ്മയില്‍ പറഞ്ഞു.
പാലക്കാട്: അട്ടപ്പാടിയില്‍ കനത്ത മഴ.ഷോളയൂരില്‍ മരം വീണ് ഗതാഗതം തടതസപ്പെട്ടു. പാലക്കാട് ചാലിശ്ശേരിയിലും സംസ്ഥാനപാതയില്‍ വന്‍മരം കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണവും തടസപ്പെട്ടു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം മേഖലകളിലും ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും ശക്തമായ മഴയായിരുന്നു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്.