അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ. 81 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറിയപ്പോള്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. 19 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയില്‍. 38 റണ്‍സുമായി
അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും സെമി കളിച്ച സംഘത്തെ തന്നെ നിലനിർത്തി. സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍
നീമച്ച്: മധ്യപ്രദേശിനെ 'അഴിമതിയുടെ തലസ്ഥാനം' എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വൈറല്‍
ദീപാവലി ദിനത്തിൽ വൻ വാഗ്ദാനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാര ത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ നൽകുമെന്ന് ബാഗേൽ പറഞ്ഞു. ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ 'ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന' ആരംഭിക്കും,
ഹൈദരാബാദ്: സമ്മേളന മൈതാനത്തെ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന പോസ്റ്റിൽ യുവതി വലിഞ്ഞുകയറുന്നതു കണ്ട് പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റിൽ കയറി എന്തോ
തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍. മോദി വേദിയില്‍ നിന്ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്തൈ തൂണില്‍ കയറി. സംഭവത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി പെണ്‍കുട്ടിയോട് മൈക്കിലൂടെ തന്നെ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി താഴെയിറങ്ങാന്‍ തയ്യാറായില്ല. ഇതോടെ
ഹൈദരാബാദ്: തെലങ്കാനയില്‍ പോരാട്ടം ശക്തമായിരിക്കേ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ഭരണം ലഭിച്ചാല്‍ ആറ് മാസത്തിനകം ജാതി സെന്‍സസ് നടത്തുന്നതിനു പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവര്‍ഷം 4,000 കോടി രൂപ മാറ്റി വയ്ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും തൊഴില്‍, വിദ്യാഭ്യാസം,
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു. ക്വാഡ് അംഗങ്ങള്‍ എന്ന നിലയില്‍ ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ വിചാരണ നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. വിചാരണയ്ക്ക് പ്രത്യേക മാനദണ്ഡം രൂപീകരിക്കാന്‍ നിലവില്‍ സുപ്രീംകോടതിക്ക് സാധിക്കില്ല. എന്നാല്‍ കേസുകളുടെ വിചാരണ ഏതു രൂപത്തില്‍ നടക്കുന്നു എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ബെഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ രൂപീകരിക്കണമെന്ന് ചീഫ്
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി. ആലോചിക്കുന്നത്. കേസ് അന്വേഷിക്കുന്ന ഇ.ഡി. സംഘം കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും,