തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്‌തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെ യാണ് ഈ നിർദേശമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മഹുവ പാർലിമെന്റിൽ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി
ചായ കിട്ടാത്തതിനെ തുടർന്ന് വന്ധ്യംകരണ (വാസക്‌ടോമി) ശസ്ത്രക്രിയ പാതി വഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ കടന്നതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നാഗ്പൂരിലെ മൗദ ഏരിയയിലെ സർക്കാർ ആശുപത്രിയിലാണ് ഡോക്ടർ ശസ്ത്രക്രിയ ഉപേക്ഷിച്ച് കടന്നത്. എട്ട് സ്ത്രീകളാണ് വാസക്‌ടോമിക്ക് വിധേയരായത്.
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിന് കൃത്യമായ മാര്‍ഗ നിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ന്യുസ് ക്ലിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിയമ നടപടികള്‍ക്കെതിര ഡല്‍ഹിയിലെ ഒരു സ്വകാര്യ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുപ്രീം
വരും ദിവസങ്ങളിൽ നിരവധി ബിജെപി, ജെഡി(എസ്) പ്രവർത്തകർ സ്വമേധയാ കോൺഗ്രസിൽ ചേരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതിൽ മുതിർന്ന നേതാക്കളും നിയമസഭാംഗങ്ങളും ഉൾപ്പെടുമെന്നും കോൺഗ്രസ് 'ഓപ്പറേഷൻ ഹസ്ത' (പ്രതിപക്ഷ നിയമസഭാംഗങ്ങളെയും നേതാക്കളെയും കൂറുമാറ്റത്തിനായി സമീപിക്കുന്നത്) പ്രോത്സാഹിപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. "ഓപ്പറേഷൻ ഹസ്ത ചെയ്യുന്ന പ്രശ്‌നമില്ല, പാർട്ടിയിലേക്ക് ആരു
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കോൺഗ്രസ്. ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0 വ്യത്യസ്ഥ രീതിയിലായിരിക്കും നടത്തുക. ജാഥയിൽ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും പ്രവർത്തകർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ
ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. 50 പെൺകുട്ടികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തിൽ പോലീസിന് നിർദേശം നൽകിയിരുന്നു. സ്‌കൂളിലെ ഏതാനും വിദ്യാർത്ഥിനികളുടെ പരാതികൾ സെപ്റ്റംബർ 14ന് പോലീസിന് കൈമാറിയെന്നും
റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെ ടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ദമ്പതികളെ കൊലപ്പെടുത്തി. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാരിസെൽവം (23), കാർത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തിൽപ്പെട്ടവരാണ്. യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിയ്ക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെ
ലോകത്തെ ഏറ്റവും ജനപ്രിയ മദ്യ കമ്പനിയുടെ ഇരുന്നൂറ് വർഷം പഴക്കമുള്ള ഇന്ത്യയിലെ യൂണീറ്റ് അടച്ചുപൂട്ടി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിൻ്റെ ഉത്തർപ്രദേശിലെ നിർമ്മാണ യൂണീറ്റാണ് അടച്ചുപൂട്ടിയത്. 200 വർഷത്തിലേറെ പഴക്കമുള്ള തങ്ങളുടെ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടിയതായി കമ്പനി തന്നെയായിരുന്നു വ്യക്തമാക്കി രംഗത്തെ ത്തിയത്.
കർണാടകയിൽ വരൾച്ചയെ കുറിച്ച് പഠിക്കാൻ ബിജെപി 17 സംഘങ്ങളെ വിന്യസിച്ച സംഭവത്തെ പ്രഹസനമെന്ന് വിശേഷിപ്പിച്ച് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴക്കുറവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന ബിജെപി ഘടകം വരൾച്ചയെ കുറിച്ച് പഠിക്കാൻ 17 അംഗ സംഘത്തെ വിന്യസിച്ചത്. എന്നാൽ, വരൾച്ചയെക്കുറിച്ചുള്ള അവരുടെ പഠനം പ്രഹസനമാണെന്ന് വിശേഷിപ്പിച്ച കർണാടക