ന്യൂഡൽഹി: കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി. ഇവർ പാർട്ടി ഓഫിസ് സന്ദർശിക്കുന്നതിനോടു വിയോജിപ്പുള്ള ഏതാനും പ്രവർത്തകരാണ് സംഭവത്തിനു പിന്നില്ലെന്നാണു സൂചന. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും പരസ്പരം തള്ളിയിടുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പാർട്ടി നേതൃത്വത്തെ കാണാൻ അനുമതി
ഭോപാൽ: മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്ത് നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. സർക്കാർ ജോലിയോ സ്വയം സഹായ
ഇത്ര വെറുപ്പ് ഇതാദ്യം: സംസ്ഥാന അധ്യക്ഷ 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ഒരു പാർട്ടിയോട് ജനങ്ങൾക്ക് ഇത്രയും വെറുപ്പു കണ്ടിട്ടില്ലെന്ന് മണിപ്പുർ ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവി മാധ്യമങ്ങളോടു പറഞ്ഞു. പ്രശ്നങ്ങൾ പറയാൻ വരുന്നവർക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതുപോലൊരു വിദ്വേഷം കണ്ടിട്ടില്ല. സാധാരണ ജീവിതം നഷ്ടപ്പെട്ടതിൽ ജനങ്ങൾക്ക്
ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടതായി ഐഎസ്ആര്‍ ഒ. പേടകം ഇതുവരെ 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടെന്നും ഭൂമിക്കും സൂര്യനുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവായ പോയിന്റ് എല്‍1 ലേക്കുള്ള യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണ യാണ് ഭൂമിയുടെ
ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍.ഇത് സംബന്ധിച്ച് അഫ്ഗാന്‍ എംബസി അറിയിപ്പ് നല്‍കി. എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം. എന്നാൽ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരിക യാണ്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷവും
അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു. 371 കോടി രൂപയുടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കുംഭകോണ കേസിൽ നിർണായക പങ്കുവഹിച്ചതിന് ക്രിമിനൽ ഇൻവെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് (സിഐഡി) ചന്ദ്രബാബുവിനെ
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിയറ്റ്‌നാമിലേക്ക് പുറപ്പെട്ടു. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പി ച്ചുള്ള പരിപാടിക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് വിയറ്റ്‌നാമിലേക്ക് പുറപ്പെട്ടത്. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നയങ് ഫു ട്രോങുമായി ബൈഡന്‍ ചര്‍ച്ച നടത്തും. അമേരിക്കയും വിയറ്റ്‌നാമും
റിയാദ്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂഡല്‍ഹിയിലെത്തി.ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, സൗദി യിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു 18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മകന്‍ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ എന്നതിനെ ഡി - ഡെങ്കി, എം - മലേറിയ, കെ - കൊതുക് എന്ന് വിപുലീകരിച്ച് എഴുതാം എന്നാണ് അദ്ദേഹം എക്‌സില്‍
ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളി ലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് സംഘം പദ്ധയിട്ടത്. പാലക്കാടും