ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലഖ്‌നൗ: ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനിയുടെ വധത്തില്‍ ഇന്ത്യയിലും പ്രതിഷേധം. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖമൈനി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധത്തിനും പ്രാര്‍ത്ഥനകള്‍ക്കും രാജ്യത്തെ മുസ്ലീം കൂട്ടായ്‌മകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇന്ന് വൈകിട്ട് ഛോട്ട ഇമാംബാരയില്‍ അനുശോചന യോഗം ചേരുമെന്നും വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും. ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവ പ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍ കള്ളനാണെന്ന് വ്യാപകമായി പ്രചരിച്ചു. ഇപ്പോള്‍ സത്യം വിജയിച്ചു'- അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഇന്ന്,
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി എട്ടാംക്ലാസ് പാഠ പുസ്തകത്തിലെ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള പാഠ ഭാഗം സുപ്രീം കോടതി നിരോധിച്ചു. ഒരു രീതിയിലും ഈ ഭാഗങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രിന്റ് കോപ്പികള്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി. സംഭവത്തില്‍ കടുത്ത നടപടിയുമായി മുന്നോട്ടു പോകാനാണ്
ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഹോളി അവധിക്ക് ശേഷം മാര്‍ച്ച്
കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011
വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറി യിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍. 200 ശതമാനം തീരുവ ചുമത്തുമെന്ന് താന്‍ താക്കീത് നല്‍കിയെന്നും പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ സംസാരിക്കവെ
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യത്തെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. നിര്‍മിത ബുദ്ധിയുടെ സ്വാധീനം ശക്തമാകുന്നതോടെ ചില റോളുകള്‍ ഓട്ടോമേറ്റ് ചെയ്യപ്പെടും. പല തൊഴിലുകള്‍ക്കും എഐയുടെ സ്വാധീനം ശക്തമാകുകയും പുതിയ കരിയറുകള്‍ രൂപം കൊള്ളുകയും ചെയ്യും. ഇത്തരത്തില്‍ ലോകത്തെ തൊഴില്‍ ശക്തിയെ എഐ പുനര്‍നിര്‍മ്മിക്കുമെന്നാണ്
ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെ തിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനു മായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും ഇടയില്‍ 14 കൂടിക്കാഴ്ചകള്‍
ന്യൂഡല്‍ഹി: ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയില്‍ വന്‍ഇടിവ്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 40.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങല്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെയാണ് റഷ്യയില്‍