ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ്. ഗവർണറെ ഉൾപ്പെടെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ടോമി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു. നിമിഷപ്രിയയുടെ മോചനം
മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു. കീമുമായി
ന്യൂഡല്‍ഹി: നേതാക്കള്‍ 75 വയസ്സായാല്‍ വിരമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയനേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ സന്തോഷത്തോടെ വഴിമാറണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രായപരിധി സംബന്ധിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദമായ വാദം
തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക്
തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസില്‍ പ്രതിസന്ധി പടര്‍ത്താനുള്ള തരൂരിന്‍റെ നീക്കത്തില്‍ എണ്ണ പകരേണ്ട തില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ധാരണ. തരൂരിന്‍റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതലോടെ നിരീക്ഷിക്കുന്ന പ്രത്യേക പശ്ചാ ത്തലം കൂടികണക്കിലെടുത്താണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് ധാരണ
ലോകത്ത് ജനപ്പെരുപ്പം വർധിച്ചുവരികയാണ്. ലോകജനസംഖ്യയുടെ 16 ശതമാനം യുവത്വങ്ങളാ ണെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. നീതിയുക്തവും പ്രത്യാശ നിറഞ്ഞതുമായ ഒരു ലോകത്ത് തങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്‌ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം. എല്ലാ
തിരുവനന്തപുരം: മ്യാന്‍മറില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട 44 ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. കേന്ദ്ര സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്ന് വിദേശകാര്യ
തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പിന്നിലായി. നിലവില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷന്‍ ബൈജുവിനും. നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍ ആദ്യ 100 പേരില്‍ 43
ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി മാണിക്കം ടാഗോര്‍. ഒരു സഹവ്രര്‍ത്തകന്‍ ബിജെപിയുടെ വരികള്‍ ഒന്നൊന്നായി ആവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചു തുടങ്ങും. പക്ഷി ഒരു തത്തയായി മാറുകയാണോ?. അനുകരണം പക്ഷികള്‍ക്ക് നല്ലതാണ്, രാഷ്ട്രീയത്തില്‍ കൊള്ളില്ലെന്നും മാണിക്കം ടാഗോര്‍ പ്രതികരിച്ചു. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ആരോപണം.