ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: എംഎസ്സി എല്‍സ-3 കപ്പലപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എംഎസ്സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എംഎസ്സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം
തൃശൂര്‍: വൃദ്ധസദനത്തില്‍ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും. തൃശ്ശൂരുള്ള സര്‍ക്കാരിന്റെ രാമവര്‍മ്മപുരം വൃദ്ധസദനത്തില്‍ നിന്നാണ് വിജയരാഘവനും സുലോച നയും ഒരുമിച്ചുള്ള യാത്ര തുടങ്ങിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് 79 വയസ്സുള്ള വിജയ രാഘവന്റേയും 75 വയസ്സുള്ള സുലോചനയുടെയും വിവാഹം നടന്നത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി
തിരുവനന്തപുരം: അടുത്തടത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും, നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുക യായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ്
പട്‌ന: ബിഹാറില്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊടുംക്രൂരത. ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറിലെ പുര്‍ണിയയിലാണ് സംഭവം. കുടുംബം മന്ത്രവാദം നടത്തി യെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ കൊടുംക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ തന്റെ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എംഎൽഎ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്. കുടുംബം
വാഷിങ്ടണ്‍: ബ്രിക്സ് അംഗ രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ താരിഫ് നിയന്ത്രണങ്ങളെ ബ്രിക്സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 'ബ്രിക്‌സിന്റെ അമേരിക്കന്‍
വാഷിങ്ടൺ ഡിസി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌ക് കഴിഞ്ഞ അഞ്ച് ആഴ്ച്ചയി ലേറെയായി സമനില നഷ്ടമായത് പോലെയാണ് പെരുമാറുന്നതെന്നും അതില്‍ താന്‍ അതീവ ദുഖിതനാണെന്നും ട്രംപ് പറഞ്ഞു. 'അമേരിക്കയില്‍ ഒരു മൂന്നാം രാഷ്ട്രീയ
തിരുവനന്തപുരം: വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സര്‍വകലാശാലയില്‍ നിലവില്‍ രണ്ട് രജിസ്ട്രാര്‍മാര്‍. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറാ യിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം രജിസ്ടാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍
റിയോ ഡി ജനീറോ: ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിനി ടെയാണ് മോദി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.