ന്യൂഡല്‍ഹി: കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര സമനിലയാക്കിയതോടെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 54.16 ശതമാനം പോയിന്റുമായാണ് ഇന്ത്യ ആദ്യ സ്ഥാനത്ത് എത്തിയത്. ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 50 ശതമാനം പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്
കേപ്ടൗണ്‍: ആദ്യ ടെസ്റ്റിലെ തോല്‍വി രണ്ടാമത്തെ ടെസ്റ്റിലൂടെ മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം സ്കോർ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്.
കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 55 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36റണ്‍സിന് പിന്നില്‍. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ കൊയ്ത് ബൗളര്‍മാരുടെ പറുദീസയായി മാറിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഫലം ഉണ്ടാവുമെന്ന്
കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 55ല്‍ ഒതുങ്ങി. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ്സിജി) നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കളിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്മാരായ 2023 ലോകകപ്പിനിടെ 50 ഓവര്‍ ഫോര്‍മാറ്റില്‍
ചെന്നൈ: ചെസ് വിസ്മയം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമായി വൈശാലി മാറി. 2500 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയാണ് താരം നേട്ടം തൊട്ടത്. സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്
മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷി ണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20യും ഏകദിനവും ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന ടീമിനെ കെഎൽ രാഹുലും ടി20യിൽ സൂര്യകുമാർ യാദവും ടീമിനെ നയിക്കും. രോഹിത്
തിരുവനന്തപുരം: വിശാഖപട്ടണത്തിലെ ട്വിന്റി 20 വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യയും പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ വിജയം നേടി ഒപ്പമെത്താന്‍ തയാറായി ഓസ്‌ട്രേലിയന്‍ ടീമും തിരുവനന്തപുരത്തെത്തി. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഈ വരുന്ന ഞായറാഴ്ച രാത്രി നടക്കുന്ന രണ്ടാം മത്സരത്തിനായാണ് ഇരു ടീമുകളും എത്തിയത്.
റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്.
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്‌ലി 63 പന്തില്‍ 54 റണ്‍സെടുത്തു മടങ്ങി. നാല് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി. കെഎല്‍ രാഹുലുമൊത്തു മികച്ച