കണ്ണൂരില്‍ യുവതിക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍


കണ്ണൂരിലെ ചെറുപുഴയില്‍ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിക്ക് കുത്തേറ്റു. സി കെ സിന്ധുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസിനെ പൊലീസ് പിടികൂടി.

യുവതിയെ കുത്തിയ ശേഷം പ്രതി രാജന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

രാജന്‍ ആക്രമിച്ച ഉടനെ യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടികൂടുകയായിരുന്നു. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന പൊലീസ് ഓടിച്ചിട്ട് രാജനെ പിടികൂടി. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ പത്തുവര്‍ഷത്തോളമായി കണ്ണൂരിലാണ് താമസം. സാമൂഹിക മാധ്യമം വഴി യുവതിയെ പരിചയമുണ്ടെന്നാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍, ഇയാളെ അറിയില്ലെന്നാണ് യുവതി പറയുന്നത്.


Read Previous

തെലങ്കാനയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്ഥാനാര്‍ഥി പട്ടികയില്‍

Read Next

224 ബന്ദികളെ മോചിപ്പിക്കാം, പക്ഷേ ഇസ്രായേല്‍.’; ഹമാസിന്റെ വ്യവസ്ഥ അറിയിച്ച് ഇറാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular